കണ്ണൂര്‍: യുപിയില്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനു വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടലിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ഉള്‍പ്പെടെ നിരവധി സഖാക്കളുടെ മരണത്തിനുത്തരവാദികളായ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ തുടങ്ങിയ മത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനു വേണ്ടി എന്തിനു വേണ്ടി പാര്‍ട്ടി നേതൃത്വം ഇത്രയധികം മുന്‍കയ്യെടുക്കുന്നുവെന്നുളള ചോദ്യമാണ് അണികളില്‍ നിന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളില്‍ നിന്നും ഉയരുന്നത്.
മുഖ്യമന്ത്രി പിണറായിയുടെ നടപടിയ്‌ക്കെതിരെ പി. ജയരാജന്റെ മകന്‍ ജയിന്‍രാജ് സാമൂഹ്യ മാധ്യമത്തിലൂടെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.’2014 സപ്തംബറില്‍ കതിരൂരിലെ 15 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി ജയിലിലടച്ചു. 2021 ഫിബ്രവരി 23ന് ജാമ്യം ലഭിച്ച് പിറ്റേ ദിവസമാണ് അവര്‍ പുറം ലോകം കണ്ടത്. ജാമ്യം പോലും ലഭിക്കാതെ നീണ്ട ആറ് വര്‍ഷംവും 5 മാസവുമാണ് അവര്‍ ജയിലില്‍ കഴിഞ്ഞത്. ഇതെന്താ ഇപ്പോ പറയാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയ ജെയിന്‍ ചുമ്മാ പറഞ്ഞെന്നേയുളളൂവെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അന്നൊന്നും കാണാത്ത സ്‌നേഹം പാര്‍ട്ടിക്കും നേതാവിനും ഇന്ന് കാപ്പനോട് എന്താണിത്ര താല്‍പ്പര്യം എന്ന് പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കുമെതിരെ പി. ജയരാജന്റെ മകന്‍ ഒളിയമ്പെയ്യുകയാണ്. ജെയിന്റെ പോസ്റ്റിന് വിശദീകരണം നല്‍കിയും പിന്തുണ അറിയിച്ചും നിരവധി കമന്റുകളും പോസ്റ്റുകളുമാണ് ഫെയ്‌സ്ബുക്കില്‍ നിറഞ്ഞിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിക്കാനാളില്ലാതെ പൂട്ടിപോയ ഒരു തീവ്രവാദ സംഘടനയുടെ പത്രത്തിലെ ഐഡികാര്‍ഡുമായി കലാപമുണ്ടാക്കാന്‍ പോയപ്പോള്‍ യുപി പോലീസിന്റെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി ഓഫീസ് സെക്രട്ടറിയായ മത ഭീകരനെയൊക്കെ പുറത്തിറക്കാന്‍ ഇടപെടലല്ലേ പിണറായിയുടെ പണി തുടങ്ങി നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പോപ്പുലര്‍ ഫ്രണ്ടുകാരനു വേണ്ടി രംഗത്ത് വന്ന മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും നടപടിയെ ഒരു വിഭാഗം സിപിഎം നേതാക്കളും അണികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കാപ്പനു വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടല്‍ വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: