Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് ദുരിതബാധിതകര്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലെങ്ങും ഗ്രാമങ്ങള്‍ തോറും ആര്‍എസ്എസ്

കോവിഡ് ബാധിച്ചവരെയും അടിയന്തരവൈദ്യസഹായം ലഭിക്കേണ്ടവരെയും കണ്ടെത്തി സഹായിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും രണ്ട് കണ്‍വീനര്‍മാരെ വരെ വിന്യസിക്കും. ഇവരായിരിക്കും ആര്‍എസ്എസിന്റെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 06:33 pm IST
in India

ലഖ്‌നോ: യുപി ഉള്‍പ്പെടെ വിവിധസംസ്ഥാനങ്ങള്‍ നടത്തുന്ന കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ ആര്‍എസ്എസും.

കോവിഡ് ബാധിച്ചവരെയും അടിയന്തരവൈദ്യസഹായം ലഭിക്കേണ്ടവരെയും കണ്ടെത്തി സഹായിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും രണ്ട് കണ്‍വീനര്‍മാരെ വരെ വിന്യസിക്കും. ഇവരായിരിക്കും ആര്‍എസ്എസിന്റെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക.

യുപിയിലെ കാര്യമെടുക്കാം. അവാദ് പ്രാന്തില്‍ സംസ്ഥാനമുടനീളമുള്ള താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ നേതാക്കളായ പ്രശാന്ത് ഭാട്ടിയ, ലളിത് ശ്രീവാസ്തവ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. മെഡിക്കല്‍ സേവനം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ജനങ്ങള്‍ക്കെത്തിക്കാന്‍ ശാഖാപ്രവര്‍ത്തകരെ ഇവര്‍ ഏകോപിപ്പിക്കും.

ഇതേ പോലുള്ള സജ്ജീകരണങ്ങള്‍ രാജ്യത്തുടനീളം ചെയ്തിട്ടുണ്ടെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് (അവാദ് പ്രാന്ത്) ഡോ. അശോക് ദുബെ പറയുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ കോവി്ഡ് രോഗികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രയത്നിക്കും.  

മരുന്നുകള്‍ എത്തിച്ചുകൊടുക്കാനും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും സഹായിക്കും. രണ്ടാം തരംഗത്തിന്റെ ആശങ്കകള്‍ നിറഞ്ഞ ഈ സമയത്ത് ഒട്ടേറെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്- ഡോ. അശോക് ദുബെ പറഞ്ഞു.

യുപിയില്‍ വാര്‍ഡ് തലം വരെ പ്രവര്‍ത്തകരെ ആര്‍എസ്എസ് സജ്ജീകരിച്ചുകഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ വരെ ഇവര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ സഹായം എത്തിക്കും. ദല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓരോ ആഴ്ചകളിലും യുപിയിലേക്ക് നൂറുകണക്കിന് പേരാണ് തിരിച്ചെത്തുന്നത്.

ലഖ്‌നോവില്‍ ആര്‍എസ്എസിന്റെ സാമൂഹ്യസേവന വിഭാഗമായ സേവാ ഭാരതി ഗുരുതരരോഗബാധയുമായി വീട്ടില്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്നവര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ വരെ വ്യാപൃതരാണ്. അതുപോലെ ആവശ്യക്കാര്‍ക്ക് റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിക്കാന്‍ മെഡിക്കല്‍ സ്റ്റോറുകളുമായി പ്രവര്‍ത്തകര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിഭാഗ് കാര്യവാഹകായ അമിതേഷ് പറയുന്നു. വീടില്ലാത്ത രോഗികള്‍ക്ക് പ്രതിരോധശേഷി കൂട്ടാന്‍ വീട്ടില്‍ തയ്യാറാക്കിയ ആയുര്‍വേദ പാനീയം വരെ ആര്‍എസ്എസ് എത്തിക്കുന്നു.

ബിജെപി അതേ സമയം എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. ബിജെപിക്കാരും കോവിഡ് സഹായപ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസുമായി കൈകോര്‍ക്കുന്നുമുണ്ട്.

Tags: indiaആര്‍എസ്എസ്ഉത്തര്‍പ്രദേശ്covidഓക്‌സിജന്‍Help deskഓക്‌സിജന്‍ സിലണ്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ല; “ഷോർട്ടേജ്” എന്നത് ചിലരുടെ വ്യാജപ്രചരണം, കൃത്രിമക്ഷാമം സൃഷ്ടിച്ചാൽ കർശന നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.