ന്യൂദല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും തങ്ങളുടെ രാജ്യത്തെ കോവിഡ് 19 അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന പ്രാദേശിക, ആഗോള വെല്ലുവിളികളെക്കുറിച്ച് അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു.
മഹാമാരിയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഊര്‍ജ്ജസ്വലവും വൈവിധ്യപൂര്‍ണ്ണവും വിശ്വസനീയവുമായ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെകുറിച്ചും നിര്‍ണായക വസ്തുക്കളുടെയും സാങ്കേതികവിദ്യകളുടെയും വിശ്വസനീയമായ വിതരണം ഉറപ്പാക്കുന്നതിലും ഉരു രാജ്യങ്ങളുടെയും സഹകരണത്തെക്കുറിച്ചും ചര്‍ച്ച നടന്നു.
ഉല്‍പാദനത്തിലും നൈപുണ്യവികസനത്തിലും പുതിയ പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലും ഭാരതവും ജപ്പാനും അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഈ സാഹചര്യത്തില്‍, തങ്ങളുടെ വിദഗ്‌ദ്ധ തൊഴിലാളികളുടെ കഴിവുകളെ സമന്വയിപ്പിക്കുന്നതിനും പരസ്പരം പ്രയോജനകരമായ ഫലങ്ങള്‍ കൈവരിക്കുന്നതിനുമായുള്ള നിര്‍ദ്ദിഷ്ട കരാറിന്റെ വേഗത്തിലുള്ള നടപ്പാക്കലിന്റെ ആവശ്യകത രണ്ട് നേതാക്കളും വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതിയെ തങ്ങളുടെ സഹകരണത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി അവര്‍ ഉയര്‍ത്തിക്കാട്ടുകയും അത് നടപ്പാക്കുന്നതിലെ സ്ഥിരമായ പുരോഗതിയെ സ്വാഗതം ചെയ്യുകയും ചെയ്തു.
കോവിഡ് 19 മഹാമാരിയുടെ സമയത്ത് ഇരുരാജ്യങ്ങളിലും പരസ്പരം മാറി താമസിക്കുന്ന പൗരന്മാര്‍ക്ക് നല്‍കിവരുന്ന പിന്തുണയും സൗകര്യങ്ങളും ഇരുനേതാക്കളും വിലമതിക്കുകയും അത്തരം ഏകോപനം തുടരാന്‍ സമ്മതിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഇന്ത്യയ്‌ക്ക് സഹായം നല്‍കിയതിന് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സുഗയ്‌ക്ക് നന്ദി അറിയിച്ചു. കോവിഡ് 19 സാഹചര്യം സുസ്ഥിരമാകുമ്പോള്‍ സമീപഭാവിയില്‍ തന്നെ പ്രധാനമന്ത്രി സുഗയെ ഇന്ത്യയില്‍ സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: