Categories: US

മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച സ്റ്റേറ്റ് സെനറ്റര്‍ക്ക് വിമാനത്തില്‍ യാത്രാവിലക്ക്, അലാസ്‌ക്ക ഇതുവരെ വിലക്കിയത് 500 ല്‍പരം യാത്രക്കാരെ

കഴിഞ്ഞ ആഴ്ചയില്‍ വിമാനത്തില്‍ യാത്രക്കെത്തിയ സെനറ്ററോട് വിമാന ജീവനക്കാര്‍ മുഖവും, മൂക്കം മറച്ചു മാസ്‌ക്ക് ധരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അവര്‍ നിഷേധിക്കുകയും ജീവനക്കാരോട് തര്‍ക്കിക്കുകയും ചെയ്തതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അലാസ്‌ക്ക : തുടര്‍ച്ചയായി അലാസ്‌ക്കാ എയര്‍ലൈന്‍സിന്റെ മാസ്‌ക്ക് പോളിസി അനുസരിക്കാന്‍ വിസമ്മതിച്ച അലാസ്‌ക്കാ സ്റ്റേറ്റ് സെനറ്റര്‍ ലോറാ റെയ്ന്‍ ബോള്‍ഡിന് അലാസ്‌ക്കാ എയര്‍ലൈന്‍ വിമാനത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വിമാന ജീവനക്കാരെ ധിക്കരിച്ച് മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച സെനറ്റര്‍ക്ക് ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധം നിരോധനം ഏര്‍പ്പെടുത്തിയതായി എയര്‍ലൈന്‍ വക്താവ് ടിം തോംപ്‌സണ്‍ ഏപ്രില്‍ 24 ശനിയാഴ്‌ച്ച  പത്രകുറിപ്പില്‍ അറിയിച്ചു.  ഈഗിള്‍ റിവറില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററാണ് ലോറ.

കഴിഞ്ഞ ആഴ്ചയില്‍ വിമാനത്തില്‍ യാത്രക്കെത്തിയ സെനറ്ററോട് വിമാന ജീവനക്കാര്‍ മുഖവും, മൂക്കം മറച്ചു മാസ്‌ക്ക് ധരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അവര്‍ നിഷേധിക്കുകയും ജീവനക്കാരോട് തര്‍ക്കിക്കുകയും ചെയ്തതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാസ്‌ക്ക് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് വിമാന കൗണ്ടറിലുള്ള ജീവനക്കാരോടു അഭ്യര്‍ഥിച്ചുവെങ്കിലും അതിനവര്‍ തയാറായില്ല എന്ന് സെനറ്റര്‍ മാധ്യമങ്ങളെ അറിയിച്ചു.

മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ 500 ല്‍പരം യാത്രക്കാരെ ഇതിനകം തന്നെ അലാസ്‌ക്കാ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നു. സെനറ്റര്‍ക്ക് എത്രകാലത്തേക്കു നിരോധനം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിമാന കമ്പനി വക്താവ് പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക