വാഷിങ്ങ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്ക. 350 ഓക്സിജൻ കോൺസൺട്രേറ്റുകളുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഉടൻ അമേരിക്കയിൽ നിന്നും പുറപ്പെടും.
കൊവിഡ് പ്രതിരോധ നടപടികളിൽ ഇന്ത്യയെ സഹായിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്. കൊഷീൽഡ് നിർമാണത്തിന് അമേരിക്ക അസംസ്കൃത വസ്തുക്കൾ കൈമാറുമെന്നാണ് പ്രതീക്ഷ. കൂടാതെ വെന്റിലേറ്റർ, പിപിഇ കിറ്റുകൾ, പരിശോധന കിറ്റുകൾ, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
സിംഗപ്പൂരിൽ നിന്ന് കൂടുതൽ ഓക്സിജൻ ടാങ്കറുകളും ഇന്ന് എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: