Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന രണ്ട് വ്യവസായികൾ; കമ്മ്യൂണിസ്റ്റ്- ജിഹാദി മാധ്യമ വൈറസുകൾ വളഞ്ഞിട്ടാക്രമിക്കുകയാണ്

ശരിക്കും ഇന്ത്യയോടുള്ള സ്നേഹമല്ല, അവരുടെ നിരാശയും, ദേഷ്യവുമാണ് ഈ പ്രകടിപ്പിക്കുന്നത്

Janmabhumi Online by Janmabhumi Online
Apr 26, 2021, 09:40 am IST
in Social Trend
Bharat Biotech’s CMD Dr Krishna Ella & Serum Institute of India CEO Adar Poonawalla

Bharat Biotech’s CMD Dr Krishna Ella & Serum Institute of India CEO Adar Poonawalla

FacebookTwitterWhatsAppTelegramLinkedinEmail

ദാദാഭായി നവറോജിയുടെ ‘Drain of wealth’ theory നമുക്കെല്ലാവർക്കും അറിയാം. ബ്രിട്ടീഷുകാർ ഇന്ത്യയുടെ സമ്പത്ത് മുഴുവൻ ഊറ്റിയെടുത്ത് കൊണ്ടുപോയ കാര്യമാണ് അത്. പക്ഷെ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം നമ്മൾ കണ്ടുവരുന്നത് ‘Brain drain’ നെ കുറിച്ചാണ്. അതായത് ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ള യുവജനത അമേരിക്കയിലേക്കും മറ്റു വികസിത രാഷ്‌ട്രങ്ങളിലേക്കും വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെയായായി കുടിയേറുകയും പിന്നീട് ആ രാജ്യങ്ങളുടെ വികസനകുതിപ്പിൽ പങ്കളികൾ ആകുകയും കാലക്രമേണ അവിടുത്തെ പൗരന്മാരാകുകയും ചെയ്യുന്ന രീതി.

ഇന്ത്യയുടെ വികസനകുതിപ്പിന് പങ്കാളികളാകേണ്ടവർ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് വഴി രാജ്യത്തിനുണ്ടാകുന്ന നഷ്ട്ടം പറഞ്ഞറിയിക്കാനാകില്ല. മികച്ച തലച്ചോറുകൾ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നതിന്റെ കാരണങ്ങൾ നിരവധിയാണ്. ഇന്ത്യയിൽ പതിറ്റാണ്ടുകൾ നിന്നിരുന്ന നെഹ്രുവിയൻ സോഷ്യലിസ്റ്റ് സാമ്പത്തീക നയം, ലൈസൻസ് രാജ്, സംവരണം, മതഭ്രാന്തും -രാഷ്‌ട്രീയ അടിമത്വവും ബാധിച്ച മാധ്യമ ക്രിമിനലുകളുടെ വേട്ടയാടൽ, സയന്റിഫിക് ടെംപെറിനേക്കാൾ മതത്തിന്റെയും ജാതിയുടെയും മേൽക്കോയ്മ, എന്തിലും ഏതിലും ഉള്ള അമിതമായ രാഷ്‌ട്രീയ ഇടപെടൽ, സാമൂഹിക സുരക്ഷിതത്വംവും അടിസ്ഥാന സൗകര്യ വികസനവും ഇല്ലാത്തത്, നിക്ഷേപകരെ ചൂഷകരായി കണ്ട് വേട്ടയാടുന്ന മനോഭാവം, വർഷങ്ങൾ നീളുന്ന കോടതി വ്യവഹാരം അങ്ങനെ പലതും..

1990 കളിൽ രാജ്യം സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥ ഉപേക്ഷിച്ചു എങ്കിലും ഇപ്പോഴും ആ പ്രാകൃത ആശയത്തിന്റെ അവശിഷ്ട്ടങ്ങൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അമേരിക്കയിലെയും മറ്റും വൻകിട ജോലിയും, വ്യവസായങ്ങളും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി വ്യവസായം തുടങ്ങിയ പലരും അവസാനം മടുത്തിട്ട് തിരികെ പോയിട്ടുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്തിയവർ എത്രയോപേർ ആത്മഹത്യയിൽ അഭയം പ്രാപിച്ചു.

ഒരു വ്യവസായം തുടങ്ങിയാൽ അത് വിവാദം ആക്കാൻ ഇന്ത്യയിലെ ഇടതുപക്ഷ ജിഹാദി മാധ്യമ വൈറസുകൾക്ക് നല്ല മിടുക്കാണ്. മനുഷ്യാവകാശപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, ഇന്ത്യയിലെ ജനം ബാലറ്റിലൂടെ തള്ളിക്കളഞ്ഞ ചൈനയുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷം എന്ന കൊടും ക്രിമിനലുകൾ, ഇന്ത്യയെ താലിബാൻ ആക്കാൻ നടക്കുന്ന മതതീവ്രവാദികൾ, അവരുടെ പണത്തിനു വേണ്ടി മുട്ടിലിഴയുന്ന സാംസ്ക്കാരിക നായകർ എന്നറിയപ്പെടുന്ന കുറെ ചെന്നായ്‌ക്കൾ , വ്യവസായങ്ങളെ നശിപ്പിക്കുന്ന യൂണിയൻ പ്രവർത്തനങ്ങൾ അങ്ങനെ ഉള്ള നൂറായിരം പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ത്യയിൽ വ്യവസായം നടക്കുന്നത്. ഇന്ത്യ വ്യാവസായികമായി ശക്തിപ്പെടരുത് എന്നാഗ്രഹിക്കുന്ന വിദേശ ശക്തികൾക്കുവേണ്ടി രാജ്യത്തെ ജനത്തിന് തൊഴിലും, രാജ്യത്തിന് നികുതിയും, അടിസ്ഥാന സൗകര്യ വികസനവും നടത്തുന്ന വ്യവസായികളെ വേട്ടയാടുകയും, വിവാദങ്ങളിൽ പെടുത്തുകയും ചെയ്യുന്നത് നിത്യസംഭവമാണ്.

കർണാടകയിലെ ഐ ഫോൺ നിർമാണ കേന്ദ്രം ആക്രമിച്ചു തകർത്തത് ഇടതുപക്ഷ തീവ്രവാദ യൂണിയൻ ആയിരുന്നു. സംഭവം ഉണ്ടായി തൊട്ടടുത്ത നിമിഷം ചൈനയുടെ ഔദ്യോഗിക മാധ്യമം ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് സുരക്ഷിതമല്ല എന്ന് മറ്റു രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ചെയ്തത്. ഇതിൽനിന്നു തന്നെ മനസിലാക്കാം രാജ്യത്തിനുള്ളിലെയും പുറത്തെയും ശത്രുക്കളുടെ പ്രവർത്തന രീതി.

ഇപ്പോൾ ലോകമെങ്ങും കോവിഡ് പടർന്നു പിടിച്ചപ്പോൾ വാക്‌സിൻ ഗവേഷണത്തിനും നിർമാണത്തിനും മുന്നിൽ നിന്നത് ഇന്ത്യയായിരിന്നു. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾക്ക് വാക്‌സിൻ നൽകിയത് ഇന്ത്യയാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ കൂടി കൊണ്ടാണ് നമ്മൾ വാക്‌സിൻ നിർമിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളോടും നമുക്ക് കടപ്പാടുണ്ട്. സ്വാഭാവികമായും ഇന്ത്യയിൽ നിർമിച്ച വാക്‌സിനുകൾ മറ്റു രാജ്യങ്ങൾക്കും കൊടുക്കേണ്ടിവരും.

ഇന്നിപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന രണ്ട് വ്യവസായികൾ Serum Institute CEO Adar Poonawalla യും Bharat Biotech MD Dr Krishna Ella യുമാണ്. കമ്മ്യൂണിസ്റ്റ്- ജിഹാദി മാധ്യമ വൈറസുകൾ വളഞ്ഞിട്ടാക്രമിക്കുകയാണ് ഇരുവരെയും. കാരണം ഇവരാണ് ഇന്ത്യയിലെ വാക്‌സിൻ നിർമാതാക്കൾ. ഭാരത് ബയോടെക് എംഡി ആണ് അവരുടെ ഏറ്റവും വലിയ ശത്രു. കാരണം അദ്ദേഹമാണ് തദ്ദേശീയമായി വാക്‌സിൻ ഇന്ത്യയിൽ നിർമിച്ചത്.

അമേരിക്കയിലെ വൻകിട ജോലി ഉപേക്ഷിച്ചു തിരിച്ച് ഇന്ത്യയിലേക്ക് വന്നു വ്യവസായം തുടങ്ങി ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുകയും, ആയിരക്കണക്കിന് കോടി രൂപ നികുതിയായും, കയറ്റുമതിയിലൂടെയും രാജ്യത്തിന് നേടിത്തന്ന വ്യക്തിയാണ് Dr Krishna Ella. ഒരു കർഷക കുടുംബത്തിൽ നിന്ന് വന്ന അദ്ദേഹത്തിന് ഇന്ത്യയുടെ സാധാരണക്കാരന്റെ അവസ്ഥ മനസിലാകും.

സാധാരണഗതിയിൽ രാജ്യം ഇത്തരം പ്രതിസന്ധി നേരിടുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് എല്ലാ സഹായങ്ങളും, വാക്‌സിനും മറ്റും പതിനായിരക്കണക്കിന് കോടി രൂപ കൊടുത്തായിരുന്നു വാങ്ങിയിരുന്നത്. അതിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപയും കമ്മീഷൻ ആയി അടിച്ചുമാറ്റിയിരുന്നു. ആ അവസ്ഥക്കാണ് മാറ്റം ഉണ്ടായത്. ഇതാണ് അവരെ അസ്വസ്ഥരാക്കുന്ന മറ്റൊരു ഘടകം.

അമേരിക്കയിൽ വാക്‌സിൻ പരീക്ഷണം നടക്കുന്നു, ഇന്ത്യയിലെ വാക്‌സിൻ എവിടെ മോദിജി എന്നായിരുന്നു ആദ്യ ചോദ്യം? ഇന്ത്യയിൽ ആദ്യം വാക്‌സിൻ പരീക്ഷണം തുടങ്ങിയപ്പോൾ എന്തായിരുന്നു എതിർപ്പ്. മനുഷ്യരെ പരീക്ഷണ വസ്തുക്കൾ ആക്കുന്നു, ബിജെപി വാക്‌സിൻ ആണ് എന്നൊക്കെയായിരുന്നു. പിന്നീട് ക്ലിനിക്കൽ ട്രയൽ നടത്താതെ അനുമതി കൊടുത്തു എന്നായി, അവസാനം വാക്‌സിന്റെ ഫലം തെളിയിക്കപ്പെട്ടിട്ടും എതിർപ്പ് തുടർന്നു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകിയപ്പോൾ പോലും അതെടുക്കാൻ പ്രബുദ്ധ വിഭാഗം തയാറായില്ല. അതെ കോമാളികൾ ഇപ്പോൾ വാക്‌സിൻ ക്ഷാമം എന്നുപറഞ്ഞു നിലവിളിക്കുന്നു.

ഇപ്പോൾ Serum Institute ഉം Bharat Biotech ഉം ദേശസാൽക്കരിക്കണം എന്ന് പറഞ്ഞാണ് ബഹളം. ഫാർമാ കമ്പനികൾ അവരുടെ മൂലധനവും, ടെക്നോളജിയും, കഠിനാധ്വാനവും, കാര്യക്ഷമതയും കൊണ്ട് വാക്സിൻ കണ്ടുപിടിച്ചു. വിദേശ വാക്‌സിനുകളെക്കാൾ കുറഞ്ഞ വിലയാണ് ഇന്ത്യയിൽ നിർമിക്കുന്ന വാക്‌സിനുകൾക്ക്. ഇന്ത്യൻ കമ്പനികൾ വാക്‌സിൻ കണ്ടുപിടിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് എന്താകുമായിരുന്നു അവസ്ഥ? ഈ ബഹളം ഉണ്ടാക്കുന്നവർക്ക് വാക്‌സിൻ കണ്ടെത്താൻ പാടില്ലായിരുന്നോ? അല്ലെങ്കിൽ ക്യൂബയിൽ നിന്ന് സൗജന്യമായി ഇറക്കുമതി ചെയ്യാൻ പാടില്ലായിരുന്നോ?

ശരിക്കും ഇന്ത്യയോടുള്ള സ്നേഹമല്ല, അവരുടെ നിരാശയും, ദേഷ്യവുമാണ് ഈ പ്രകടിപ്പിക്കുന്നത്. 130 കോടി ജനത്തിനുള്ള വാക്‌സിൻ ഇന്ത്യ വിദേശ ഇറക്കുമതി ചെയ്യുക ആയിരുന്നു എങ്കിൽ കയറ്റുമതി ചെയ്യുന്ന രാജ്യത്തിനുണ്ടാകുന്ന നേട്ടം, ഇവർക്ക് കിട്ടുമായിരുന്ന കമ്മീഷൻ അതൊക്കെയാണ് ഇവരുടെ പ്രശ്നം. പാവപ്പെട്ടവർക്ക് ഫ്ലാറ്റ് നിർമിച്ചുകൊടുക്കാനുള്ള 10 കോടിയുടെ പ്രോജെക്ടിൽ 4 കോടി കമ്മീഷൻ കൈപറ്റുന്നവരുടെ മുന്നിലേക്ക് 130 കോടി ജനത്തിന് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള പദ്ധതി കിട്ടിയാൽ എന്താകും സംഭവിക്കുക എന്ന് പറയേണ്ടല്ലോ.

രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിർത്തുന്ന വാക്‌സിൻ നിർമാണം കണ്ടുപിടിച്ച, അത് ആദ്യഘട്ടത്തിൽ 14 കോടി പേരിലെത്തിച്ച ഈ വ്യവസായികൾ രാജ്യത്തിന് നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണ്. അവർക്ക് ഇതിൽ നിന്ന് ലഭിക്കുന്ന പണം ഇന്ത്യയിൽ തന്നെയാണ് തുടർന്നും നിക്ഷേപിക്കുക. അത് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും, കൂടുതൽ അടിസ്ഥാന സ്വകര്യ വികസനത്തിന് വഴിവെക്കുകയും ചെയ്യും.

ഈ നേട്ടം കാണുമ്പോൾ കൂടുതൽ വിദേശ ഇന്ത്യക്കാർ ഇന്ത്യയിൽ നിക്ഷേപം നടത്താനും മറ്റും തയ്യാറാകുകയും ചെയ്യും. അത് രാജ്യത്തിനുണ്ടാക്കുന്ന നേട്ടം എത്രത്തോളം ആകുമെന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകും.

ഇനി അതല്ല അവരെ വേട്ടയാടാൻ അനുവദിക്കുക ആണെങ്കിൽ രാജ്യം പ്രതിസന്ധിയിൽ ആകുമ്പോൾ വിദേശ രാജ്യങ്ങളുടെ മുന്നിൽ പോയി ഓരോന്നിനും ഓഛാനിച്ചു നിൽക്കാം. അവർ പറയുന്ന പണം കൊടുത്ത് അവരുടെ നിംബന്ധനകൾ പാലിച്ച് എല്ലാം ഇറക്കുമതി ചെയ്യാം. അതാണ് ഇവിടെ കിടന്നു ബഹളം വെക്കുന്ന രാജ്യദ്രോഹികളും ആഗ്രഹിക്കുന്നതും.

ലോകത്തിലെ ഒട്ടുമിക്ക കമ്പനികളുടെയും തലപ്പത്ത് ഇന്ത്യക്കാരാണ്. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ട്, അതിനുള്ള സാങ്കേതിക വിദ്യയും ഇന്ത്യക്കാരന്റെ തലയിലുണ്ട്. ലോകത്ത് മറ്റെല്ലായിടത്തും അവനത് നടപ്പാക്കാൻ അറിയാം, ഇന്ത്യയിലൊഴികെ. ഇന്ത്യയിൽ അത് നടപ്പാക്കാൻ സമ്മതിക്കാത്തത് ആരാണ് എന്നും ഇന്ന് നമുക്കറിയാം. സമൂഹം പ്രതികരിക്കണം, അല്ലെങ്കിൽ നമ്മളെ ഇവർ പ്രാകൃത നൂറ്റാണ്ടിലേക്ക് കൊണ്ടുപോകും.

‘Brain drain’ ഇനിയും ഉണ്ടാകാതെ നോക്കണമെങ്കിൽ ലോകം തള്ളിക്കളഞ്ഞ പ്രാകൃത ആശയവുമായി നടക്കുന്നവനെയൊക്കെ തിരഞ്ഞടുപ്പിലൂടെ മാത്രമല്ല, സർവ ശക്തിയുമെടുത്ത് അടിച്ചമർത്തണം. അവർക്ക് മനസിലാകുന്ന ഭാഷയിലൂടെ വേണം അവരെ നേരിടേണ്ടത്. അത് എന്താണെന്ന് ഇസ്രായേൽ ലോകത്തിന് കാട്ടി തന്നിട്ടുമുണ്ട്

  ജിതിന്‍ കെ ജേക്കബ്

Tags: അഡാര്‍ പൂനവാലസെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യഡോ കൃഷ്ണ ഇള
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇന്ത്യയുടെ പൊതുജനാരോഗ്യഗാഥയിലെ രജതരേഖ

Business

‘ഇന്ത്യയിലേക്ക് വരു, നിങ്ങള്‍ നടത്തിയിട്ടുള്ള എക്കാലത്തേയും വലിയ നിക്ഷേപമാകും അത്’; ഇലോണ്‍ മസ്‌കിനെ ഉപദേശിച്ച് അദാര്‍ പൂനാവാല

India

കൗമാരക്കാര്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിന് അടിയന്തിര അനുമതി; കോവിഡിനെതിരെ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ വാക്സിന്‍

India

ഒമിക്രോണ്‍ വകഭേദം: കൊവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി വേണം; ഡിസിജിഐയെ സമീപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

India

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് പ്രവശനാനുമതി നല്‍കി 16 യൂറോപ്യന്‍ രാജ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

രേഷ്മയുടെ തിരോധാനം: പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു : അബ്ദുൾ കലാമിന്റെ കുടുംബത്തിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് രാഹുൽ

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

മുഹമ്മദ് നബി നബി പാകിസ്ഥാന്റെ മിസൈലുകൾ സംരക്ഷിക്കാൻ കാവൽ നിൽക്കുന്നുണ്ട് ; പാക് യൂട്യൂബർ സയ്യിദ് ഹമീദ്

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

ടൂറിസത്തിന് വന്‍ സാധ്യത; കഠിനംകുളം കായലോരം ടൂറിസം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

യുഎഇയിലേക്ക് തയ്യല്‍ക്കാരെ തെരഞ്ഞെടുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies