മെയ് 2ന്റെ ഫലമെന്തായാലും സര്‍ക്കാരിന്റെ തലവിധി ജലീലും ജഗദീശ്വരനും കൂടി കുറിച്ചുകഴിഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ നാല് സീറ്റിന്റെ കണക്ക് പറഞ്ഞ് സ്വര്‍ണക്കടത്തും സ്വപ്നാടനവമൊക്കെ ജനം അംഗീകരിച്ചെന്ന് മേനി നടിച്ച പാര്‍ട്ടിയാണ് വിജയന്റേത്. ചിറ്റപ്പന് ജയരാജനെ പടിക്ക് പുറത്താക്കിയ വിജയനാണ് എളേപ്പന് ജലീലിനെ ഏണത്തെടുത്തുവെച്ച് താലോലിച്ചത്.
നിയമസഭാതെരഞ്ഞെടുപ്പില്‍ ജലീല്‍ എന്ത് പറഞ്ഞാണ് വോട്ട് പിടിച്ചതെന്ന് അറിഞ്ഞാല്‍ ജഗദീശ്വരനായ പരമേശ്വരനും ഞെട്ടും. ‘സത്യമേ ജയിക്കൂ’ എന്നായിരുന്നു എളേപ്പന്റെ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ വിജയന് രാജാവിന്റെ മുഖം വൃത്തികേടാക്കാന്‍ ഇറങ്ങിയതെന്നായിരുന്നല്ലോ വിജയരാഘവാദി സ്തുതിപാഠകരുടെ കുറ്റം പറച്ചില്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഏജന്‍സികള്‍ പോയില്ല. സീറ്റ് കിട്ടാത്ത ശ്രീരാമകൃഷ്ണനും സീറ്റ് കിട്ടിയ ജലീലുമൊക്കെ കട്ടപ്പുറത്തായി. അതിന്റെ പിന്നാലെയാണ് ജലീലിന്റെ സകല പോക്കണംകേടിനും അന്ത്യം കുറിക്കാന്‍ ലോകായുക്ത ഇറങ്ങിയതും ലോകായുക്തയെ ശരിവെച്ച് ഹൈക്കോടതി വിധി പറഞ്ഞതും.
റബ്ബില്‍ ആലമീനായ തമ്പുരാന് പോലും കൈവിട്ടതോടെ ജലീല്‍ രാജിവെച്ചു. ധാര്‍മ്മികതയ്ക്കാണ് കുറ്റം. ഇക്കണ്ട ധാര്‍മ്മികതയൊന്നും ഇല്ലായിരുന്നെങ്കില്‍ ജലീലിന് രാജിവെക്കേണ്ടി വരില്ലായിരുന്നല്ലോ. പടച്ച തമ്പുരാന് കൈവിട്ടപ്പോഴാണ് ജലീല്‍ ജഗദീശ്വരനായ പരമേശ്വരനെ കൂട്ടുപിടിച്ചത്. വിശുദ്ധ റംസാനിലാണ് ഇബിലീസിനെ ചങ്ങലയ്ക്കിടുന്നത്. ഇബിലീസ് വിളിച്ചാല്‍ ജഗദീശ്വരന് കേള്‍ക്കുമോ എന്നറിയില്ല. എന്നിട്ടും ജഗദീശ്വരനെ കൂട്ടുപിടിച്ചാണ് ഇബിലീസിന്റെ സത്യവാങ്മൂലം.
കുഞ്ഞാപ്പയെ തോല്പിക്കാനാണ് വിജയനും കൂട്ടരും പണ്ട് കുറ്റിപ്പുറത്ത് ജലീലിനെ ഇറക്കിയത്. പാര്‍ട്ടിയുടെ വോട്ടത്രയും ഇഷ്ടദാനം നല്കി എളേപ്പയെ പാര്‍ട്ടിയിലേക്ക് മാര്‍ക്കം കൂട്ടുമ്പോള്‍ വിജയന് മലപ്പുറത്തായിരുന്നു കണ്ണ്. ജലീല്‍ മതം മാറി പാര്‍ട്ടിയില്‍ ചേര്‍ന്നതാണോ വിജയന് പാര്‍ട്ടി വിറ്റ് മതത്തില്‍ ചേര്‍ന്നതാണോ എന്നൊക്കെ വിലയിരുത്തുന്ന കാലമാണിതെന്നോര്‍ക്കണം.
തിരൂരങ്ങാടി പോക്കറുസാഹിബ് മെമ്മോറിയല്‍ യത്തീംഖാനക്കാരുടെ കോളേജില്‍ മതം വിത്ത് ഡിഗ്രിക്ക് ഉഴുതുമറിക്കുന്ന കാലത്തേ ജലീല്‍ സിമിയാണ്. വെറും സിമിയല്ല. കട്ട സിമി. ഇന്ത്യയെ മോചിപ്പിക്കാന്‍ ഇസ്ലാമിനേ കഴിയൂ എന്ന് മുദ്രാവാക്യം വിളിച്ച സിമി. മൊത്തം പച്ച പുതച്ച ആ കോളേജ് വരാന്തയിലൂടെ ജലീല്‍ വിളിച്ചതും അമ്മാതിരി മുദ്രാവാക്യമായിരുന്നു. മുസ്ലീങ്ങളിങ്ങനെ ജനാധിപത്യവും സ്വാതന്ത്ര്യവും പരമതസ്നേഹവുമൊക്കെ പറഞ്ഞുനടന്നാല്‍ പോരാ സ്വന്തം രാജ്യം ഉണ്ടാക്കിയെടുക്കണമെന്നാണല്ലോ അന്നും ഇന്നും അവരുടെ താല്പര്യം. ജലീല്‍ ജയിലിന് പുറത്തെ മദനിയാണെന്ന നീരീക്ഷകമതത്തിന് കാലം ചാര്‍ത്തുന്ന സാക്ഷ്യപത്രങ്ങളാണ് നടപ്പ് വര്‍ത്തമാനങ്ങള്‍.
ജനാധിപത്യത്തെ പേടിച്ച് വിഘടനവാദം തല്‍ക്കാലത്തേക്ക് താഴത്തുവെച്ച മുസ്ലീംലീഗിന്റെ പിള്ളേരായിരുന്നു പോക്കറുസാഹിബ് കോളേജില്‍ ജലീലിന്റെ എതിരാളികള്‍. ലീഗിന്റെ മിതഭീകരവാദത്തെ തോല്പിക്കാന് സിമിയുടെ തീവ്രഭീകരവാദത്തോട് സംബന്ധം കൂടിയവരാണ് അന്നേ സിപിഎമ്മുകാരെന്ന് കൂടി അറിഞ്ഞാലേ വിജയന് രാജാവായി വാഴുന്ന കാലത്ത് ജലീലുമായുണ്ടായ അവിഹിതത്തിന്റെ ആഴം മനസ്സിലാകൂ.
സിമിയില്‍ നിന്ന് സിപിഎമ്മിലേക്കുള്ള ജലീലിന്റെ സഞ്ചാരത്തെ മതഭീകരവാദത്തില്‍ നിന്ന് മാര്‍ക്സിസത്തിലേക്കുള്ള കൂടുമാറ്റമായി വിലയിരുത്തിയവരുണ്ട്. രണ്ടും രണ്ടാണെന്ന് തെറ്റിദ്ധരിച്ച മണ്ടന്മാരാണവര്‍. ജനാധിപത്യത്തിന്റെ ചെലവില്‍ മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്ന് സകല കൊള്ളരുതായ്മയും ചെയ്തുകൂട്ടിയ ജലീല്‍ ഇക്കാലത്തിനിടയില്‍ എപ്പോഴെങ്കിലും സിമിയുടെ ഭീകരവാദഅജണ്ടയെ തള്ളിപ്പറഞ്ഞിട്ടില്ല. മാത്രമല്ല കാട്ടിക്കൂട്ടിയ സകല പോക്കിരിത്തരത്തിനും മതത്തെ കൂട്ടുപിടിച്ചു. സ്വര്‍ണക്കടത്തിനെ ചോദ്യം ചെയ്തവരെ നോക്കി അയാള്‍ ഖുറാനെ നിന്ദിക്കുന്നവര്‍ എന്ന് അധിക്ഷേപിച്ചു. ജലീലിന്റെ സിമി അജണ്ടയ്ക്ക് വെള്ളവും വളവും നല്കി സിപിഎം നേതാക്കള്‍ അതേ വായ്ത്താരി കേരളമാകെ പാടി നടന്നു. വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചു എന്നായിരുന്നു ആക്ഷേപം. കേരളത്തിലെ സാമാന്യ ഇസ്ലാമിക സമൂഹം ജലീലിന്റെ തട്ടിപ്പില്‍ വീണുപോകാത്തതുകൊണ്ട് ആ തന്ത്രം വിജയിച്ചില്ല. എളിയവരില്‍ എളിയവനാണെന്ന് പടച്ചോനെ പിടിച്ച് ആണയിട്ടാണ് മാര്‍ക്സിസ്റ്റുകാരനായി മാറിയ ജലീല്‍ ഓരോ കുരുക്കില്‍ പെടുമ്പോഴും നിരപരാധി ചമഞ്ഞത്.
ജലീല്‍ ഒടുവില്‍ വിളിച്ച ജഗദീശ്വരന് പിണറായി വിജയനാണ്. ജലീലിനോട് അത്രയ്ക്ക് കരുതലുള്ള മന്സനാണ് വിജയന്. വിദ്യാഭ്യാസവകുപ്പ് രവീന്ദ്രനാഥിന് കൊടുത്ത് പുരോഗമനജനാധിപത്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഇമേജ് ബില്‍ഡിങിനിടയില്‍ ന്യൂനപക്ഷ വോട്ട് ചോര്‍ന്നുപോവാതിരിക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേകം കസേരയിട്ടാണ് ജലീലിനെ പിണറായി വിജയന് വരവേറ്റതെന്ന് ഓര്‍ക്കണം. ന്യൂനപക്ഷക്ഷേമവും ഉന്നതവിദ്യാഭ്യാസവും ഒക്കെക്കൂടി പരിധിവിട്ട അഭ്യാസത്തിന് കോപ്പുണ്ടാക്കിക്കൊടുത്തതും ഒരുതരം സക്കാത്താണെന്ന് വേണം കരുതാന്‍.
ആശ്രിതനിയമനത്തിന്റെ പേരില്‍ ചിറ്റപ്പന്റെ മന്ത്രിക്കസേര തെറിച്ചിട്ടും എളേപ്പയുടേത് ലോകായുക്ത വരുംവരെ പോയില്ല. മാര്‍ക്ക്ദാനത്തില്‍ കള്ളനെ കയ്യോടെ പിടിച്ചിട്ടും ജലീലിനെ മാത്രം വിജയന് സഖാവ് കൈവിട്ടില്ല. ജലീലിന് വിജയന്റെ പാര്‍ട്ടിയില്‍ കൈവന്ന ഈ അപ്രമാദിത്വം കേരളം ചര്‍ച്ച ചെയ്യേണ്ടതാണ്. ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും ആഴത്തില്‍ അത് പരിശോധിക്കണം. നീട്ടിക്കൊടുക്കുന്ന കടലാസില്‍ താന്‍ പറയുന്നതിനപ്പുറത്ത് ഒപ്പിടാന്‍ ഗട്സില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞത് പഴയ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ്.
സ്പ്രിങ്കഌ അടക്കം കരാര്‍ വെക്കുന്നതിന് മുഷ്ടി ചുരുട്ടാനും വേണ്ടാത്തിടത്ത് ഇങ്ക്വിലാബ് വിളിക്കാനുമല്ലാതെ ഒന്നും അറിയാത്തവന്മാരുടെ ഒപ്പീസ് തനിക്ക് വേണ്ടെന്ന് പറയാതെ പറഞ്ഞയാളാണ് പുമാന്. അപ്പോള്‍ പിന്നെ ജലീല്‍ തഴച്ചതിന് വേറെ കാരണം കാണേണ്ടതില്ല. വിജയന് സഖാവിന്റെ ഭരണം കുടുങ്ങിയ വഴിയിലൊക്കെ ജലീല്‍ കയറി കുരുങ്ങുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇനി വിധിയുടെ കാലമാണ്. കണ്ടിട്ട് ജലീല്‍ മാത്രമല്ല വിജയനും കുടുങ്ങും. തെരഞ്ഞെടുപ്പ് തോറ്റിട്ടാണ് കുടുങ്ങുന്നതെങ്കില്‍ അത് ജനത്തിന്റെ ശരി. ജയിച്ചിട്ടാണെങ്കില് ജനത്തിന്റെ വിധി എന്ന് കരുതുകയേ നിവൃത്തിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: