നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധനേടിയ തി.മി.രം പ്രദര്‍ശനത്തിനെത്തുന്നു. കറിമസാലകള്‍ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷമേധാവിത്വത്തിന്റെ പരിച്ഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാള്‍ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതല്‍ അയാളില്‍ വേരോടിയതാണ്. അതുകൊണ്ടുതന്നെ തി.മി.രം എന്ന സിനിമയുടെ പേര്, ആന്തരികമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ചിത്രം ഏപ്രില്‍ 29ന് ഉച്ചയ്ക്ക് 2.30 മണിക്ക് നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസാകുന്നു.
കെ.കെ. സുധാകരന്, വിശാഖ് നായര്‍, രചന നാരായണ്‍കുട്ടി, ജി. സുരേഷ് കുമാര്‍, പ്രൊഫ. അലിയാര്, മോഹന്‍ അയിരൂര്‍, മീരാ നായര്‍, ബേബി സുരേന്ദ്രന്, കാര്‍ത്തിക, ആശാനായര്‍, സ്റ്റെബിന്, രാജേഷ് രാജന്, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാല്‍, ആശാ രാജേഷ്, മാസ്റ്റര്‍ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.
ബാനര്‍-ഇന്‍ഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-
കെ.കെ. സുധാകരന്, രചന, എഡിറ്റിങ്, സംവിധാനം-ശിവറാംമണി, ഛായാഗ്രഹണം- ഉണ്ണിമടവൂര്‍, ഗാനരചന-അജാസ് കീഴ്പ്പയ്യൂര്‍, രാധാകൃഷ്ണന് പ്രഭാകരന്, സംഗീതം-അര്ജുന് രാജ്കുമാര്, ലൈന്‍ പ്രൊഡ്യൂസര്‍-രാജാജി രാജഗോപാല്‍, ചീഫ് അസ്സോ: ഡയറക്ടര്‍-ബിജു കെ. മാധവന്, കല -സജീവ് കോതമംഗലം, ചമയം-മുരുകന് കുണ്ടറ, കോസ്റ്റ്യും-അജയ് സി. കൃഷ്ണ, സൗണ്ട് മിക്സ് -അനൂപ് തിലക്, ഡിഐ കളറിസ്റ്റ് -ആര്. മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകന്‍ -മൃതുല്‍ വിശ്വനാഥ്, അസ്സോ: ഡയറക്ടേഴ്സ് – നാസിം റാണി, രാമുസുനില്‍, റിക്കോര്‍ഡിസ്റ്റ് – രാജീവ് വിശ്വംഭരന്, വിഎഫ്എക്സ്-സോഷ്യല്‍ സ്ക്കേപ്പ്, ടൈറ്റില്‍ ഡിസൈന്‍- ജിസ്സന്‍പോള്‍, ഡിസൈന്‍സ്- ആന്‍ഡ്രിന്‍ ഐസക്, സ്റ്റില്‍സ്- തോമസ് ഹാന്‍സ് ബെന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: