മേടക്കൂറ്: അശ്വതി, ഭരണി,
കാര്‍ത്തിക (1/4)
ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാകും. നേതൃമാറ്റമോ സ്ഥാനലബ്ധതയോ കരഗതമാവും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4),
രോഹിണി, മകയിരം (1/2)
ആരോഗ്യസ്ഥിതി മോശമാകാം. അവിചാരിത ഭാഗ്യയോഗം ഉണ്ട്. ഉന്നത അധികാരികളുടെ ശാസനകള്‍ക്ക് സാധ്യതയുണ്ട്.
മിഥുനക്കൂറ്: മകയിരം (1/2),
തിരുവാതിര, പുണര്‍തം (3/4)
സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ വൃഥിവിലാവും. അവിചാരിതമായ നേട്ടങ്ങള്‍ക്ക് അവസരം സിദ്ധിക്കും. കാര്‍ഷിക ഗുണമുണ്ട്.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),
പൂയം, ആയില്യം
ജലജന്യ സ്രോതസുകളില്‍നിന്നും അധിക ലാഭം സിദ്ധിക്കും. ശത്രുക്കള്‍ മിത്രങ്ങളാവും. രക്ഷാസ്ഥാനം കണ്ടെത്തും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മോഷ്ടാക്കളുടെ ശല്യം അധികരിക്കും. സ്ഥാനമാനങ്ങള്‍ ലഭ്യമാവും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം,
ചിത്തിര (1/2)
സന്താനജന്മംകൊണ്ട് ഗൃഹം അനുഗ്രഹീതമാകും. രാത്രിയാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് ബുദ്ധി. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനായാസേന ലഭ്യമാവും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി,
വിശാഖം (3/4)
കാര്‍ഷിക ഗുണങ്ങള്‍ വര്‍ധിക്കും. ലോണുകള്‍ യഥാസമയം ലഭ്യമാവും. നൂതന സൗഹൃദ ബന്ധങ്ങള്‍ ഉന്നതിക്ക് കാരണമാവും.
വൃശ്ചികക്കൂറ്: വിശാഖം (1/4),
അനിഴം, തൃക്കേട്ട
സ്വയംകൃതനാര്ത്ഥങ്ങള്ക്ക് സാധ്യതയുണ്ട്. കമിതാക്കള്‍ക്ക് മംഗല്യയോഗം. ചിരകാല സൗഹൃദങ്ങള്‍ ഉന്നതിക്ക് കാരണമാവും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഭൂസ്വത്തുക്കള്‍ വാങ്ങാന്‍ അവസരമുണ്ട്. ഗൃഹത്തില്‍ മംഗല്യയോഗം. ഒരു ചിരകാലാഭിലാഷം സഫലീകൃതമാവും.
മകരക്കൂറ്: ഉത്രാടം (3/4),
തിരുവോണം, അവിട്ടം (1/2)
കര്‍മ്മമേഖലയില്‍ പല പദ്ധതികളും മാറ്റിവയ്ക്കപ്പെടും. നിര്‍മാണ മേഖലയില്‍നിന്നും ധനാഗമം സിദ്ധിക്കും. പൂ
ര്‍വിക കുടുംബസ്വത്തുക്കള്‍ സ്വായത്തമാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം,
പൂരുരുട്ടാതി (3/4)
വിദേശ യാത്രകള്‍ മാറ്റിവയ്ക്കും. കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്‍ക്ക് സാധ്യത. സന്താനങ്ങള്‍ക്ക് മേല്‍ഗതിക്ക് അവസരമുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും. നൂതന വാഹന യോഗം ഉണ്ട്. രക്ഷാസ്ഥാനം കണ്ടെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: