നാഗർകോവിൽ: നെയ്യാറ്റിൻകര താലൂക്കിലെ ഏലകളിൽ കുലച്ച വാഴകൾ കൂട്ടത്തോടെ ഒടിയുന്നു. സിസ്സ കാർഷിക വിഭാഗം ശാസ്ത്രജ്ഞർ കൃഷിയിടം സന്ദർശിച്ചു. അമരവിള കീഴ്‌ക്കൊല്ല ഏലയിലും കുളത്തൂർ പഞ്ചായത്തിലെയും 300 ഓളം കുലച്ച വാഴകളാണ് രണ്ട്കൃഷിയിടങ്ങളിലുമാണ് കൂട്ടത്തോടെ ഒടിഞ്ഞത്.
കർഷകരുടെ പരാതിയെ തുടർന്ന് ബനാന ഫാർമേഴ്‌സ അസോസിയേഷൻ ഭാരവാഹികൾ സെന്റർ ഫോർ ഇന്നവേഷൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (സിസ്സ) യുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കാർഷിക സർവ്വകലാശാല മുൻ ഗവേഷണ വിഭാഗം മേധാവിയും സിസ്സയുടെ കാർഷിക വിഭാഗം തലവനുമായ ഡോ.സി. കെ.പി താംബരന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കൃഷിയിടം സന്ദർശിച്ചത്. സിസ്സാ ജനറൽ സെക്രട്ടറി ഡോ.സി. സുരേഷ് കുമാർ, രാജീവ്‌ഗോപാൽ, ബനാന ഫാർമേഴ്‌സ അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.പവിത്ര കുമാർ, സെക്രട്ടറി രാജേഷ് വടക്കുംകര, എസ്.സുധാകരൻ, എന്നിവരും സംഘത്തോടപ്പം ഉണ്ടായിരുന്നു.
കുമിൾ രോഗവും അമിത ചൂടും ഇടയ്‌ക്ക് പെയ്ത മഴയുകാരണമാണ് വാഴകൾ ഒടിയാൻ കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. പലതരം മൂലകങ്ങളുടെ അഭാവം കൃഷിയിടങ്ങളിൽ കാണാൻ കഴിഞ്ഞതായും കൃഷിക്കാർക്ക് ഇതിനുവേണ്ട മാർഗ്ഗ നിർദ്ദേശം നൽകിയതായും സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: