Categories: Social Trend

കേരളത്തിന് മരുന്നെത്തും, ക്യൂബയില്‍ നിന്നും; വാക്‌സിന്‍ പോളിസി തര്‍ക്കങ്ങള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ദേശാഭിമാനിയുടെ ക്യൂബന്‍ വാര്‍ത്ത

65 ലക്ഷത്തിലധികം വാക്‌സിനുകള്‍ ഇതുവരെ കേരളത്തിന് കേന്ദ്രം സൗജന്യമായി നല്‍കി കഴിഞ്ഞു.

Published by

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ പോളിസിയെ ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടയില്‍ ചര്‍ച്ചയായി ദേശാഭിമാനിയുടെ ക്യൂബന്‍ വാക്‌സിന്‍ വാര്‍ത്ത. കേരളത്തിന് ആഴശ്യമായ വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍ ക്യൂബയില്‍ നിന്നെത്തിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29ന് ദേശാഭിമാനി വെബ് സൈറ്റില്‍ വന്ന വാര്‍ത്ത. ഇന്‍ഹെയ്‌ലര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന കൊറോണ മരുന്നും ക്യൂബയുടെ പക്കലുണ്ടെന്നും ഇതിനായി മറ്റു രാഷ്‌ട്രങ്ങള്‍ അവരെ സമീപിക്കുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു.  

65 ലക്ഷത്തിലധികം വാക്‌സിനുകള്‍ ഇതുവരെ കേരളത്തിന് കേന്ദ്രം സൗജന്യമായി നല്‍കി കഴിഞ്ഞു. വാക്‌സിന് കമ്പനികള്‍ വില നിശ്ചയിച്ചിരിക്കുന്നതിനെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കേയാണ് ദേശാഭിമാനിയുടെ വാര്‍ത്ത വീണ്ടും ചര്‍ച്ചയാകുന്നത്. വാര്‍ത്ത ഉപയോഗിച്ച് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.  

സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 1757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 25 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts