കൊല്ലം: കൊവിഡ് ഭീതിയും കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്നു. തുടര്‍ച്ചയായ ദുരിതങ്ങള്‍ കാരണം മത്സ്യബന്ധനമേഖല പ്രതിസന്ധിയിലാണ്. കൊവിഡ് രണ്ടാംതരംഗം കേരളമൊട്ടാകെ തീവ്രാവസ്ഥയില്‍ നില്ക്കുമ്പോള് ഉപജീവന മാര്‍ഗ്ഗം പോലും ഇവര്‍ക്ക് മുന്നില്‍ വെല്ലുവിളിയാകുന്നു.
മത്സ്യബന്ധനത്തിനു വലിയ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. വള്ളങ്ങളില്‍ കൂട്ടമായാണ് ആഴക്കടലിലേക്ക് തൊഴിലാളികള്‍ പോകാറ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കൊവിഡിനെത്തുടര്‍ന്ന് ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും പട്ടിണിയിലാണ്.
കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാലും പട്ടിണി മാറണമെങ്കില്‍ ആഴക്കടലിലേക്ക് ഒന്നിച്ച് ഇറങ്ങേണ്ട അവസ്ഥയാണ്. കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ചത് മറ്റൊരു പ്രതിസന്ധിയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കാരണം കടലിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പിടിക്കുന്ന മത്സ്യത്തിന്റെ വിലക്കുറവും ഗുരുതരമായി ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: