ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേറ്റു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ ചീഫ് ജസ്റ്റിസാണ് എന്‍ വി രമണ. ചീഫ് ജസ്റ്റിസായി അടുത്ത വര്‍ഷം ഓഗസ്റ്റ് 26വരെ കാലാവധിയുള്ള എന്‍ വി രമണ 2014 ഫെബ്രുവരിയിലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. ഇന്റര്‍നെറ്റ് സേവനം മൗലികാവകാശത്തിന്റെ ഭാഗം, യുഎപിഎ കേസില്‍ വിചാരണ നീളുമ്പോള്‍ ജാമ്യം പരിഗണിക്കണം തുടങ്ങിയ ഒട്ടേറെ സുപ്രധാന വിധികള്‍ അദ്ദേഹം ഉള്‍പ്പെട്ട ബഞ്ച് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: