ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനന്ത്രി വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ശാസനയുമായി നരേന്ദ്ര മോദി. യോഗത്തിന്റെ തത്സമയ സംപ്രഷണം കെജ്രിവാളിന്റെ ഓഫിസില്‍ നിന്ന് ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെയാണ് ഇത്. പ്രധാനമന്ത്രിയുമായുള്ള കൊറോണ യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യാന്‍ വഴിയൊരുക്കിയത് തെറ്റാണെന്നും പ്രോട്ടോക്കോള്‍ ലംഘനമാണെന്നും മോദി യോഗത്തില്‍ തന്നെ കെജ്രിവാളിനോട് പറഞ്ഞു. യോഗത്തിലെ മര്യാദകള്‍ പാലിക്കണം. കൃത്യമായ സമയത്ത് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി കെജ്രിവാളിനോട് നിര്‍ദ്ദേശിച്ചു.
കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗത്തിലെ കെജ്രവാളിന്റെ പരമാര്‍ശങ്ങളാണ് ലൈവായി ദേശിയീ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത്. കൊറോണ വ്യാപനം രൂക്ഷമാണെന്നും ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെജ്രിവാള്‍ പ്രധാനമന്ത്രിയോട് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഡല്‍ഹിയിലേക്ക് ഓക്സിജന്‍ വിതരണം ഉറപ്പാക്കാന്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു.
കെജ്രിവാള്‍ യോഗത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചതിന് ചെയ്തതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുമായുള്ള യോഗത്തിന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ആദ്യമായാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നത്. ഇത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനുള്ള നാടകമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
















