പള്ളുരുത്തി: കുമ്പളങ്ങിയില്‍ വീട്ടമ്മയുടെ മാലമോഷ്ടിച്ചു. ഇന്നലെ പകല്‍ 11 മണിയോടെ യാണ് കുമ്പളങ്ങി സാന്‍ജോസ് പള്ളിയുടെ മുന്നില്‍ വെച്ച് പോലീസ് ഔട്ട്പോസ്റ്റിനു സമീപം താമസിക്കുന്ന നമ്പ്യാപുരം വീട്ടില്‍ സുജാതയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞത്. രണ്ടര പവനുള്ള താലിമാലയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായ മൂന്നു കവര്‍ച്ചാ സംഭവങ്ങള്‍. ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടയില്‍ സ്കൂട്ടറില്‍ കാത്ത് നിന്ന് മോഷണം നടത്തി കള്ളന് പായുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ദിവസങ്ങളുടെ വ്യത്യാസത്തില്‍ സമാനമായ മോഷണ പരമ്പര അരങ്ങേറിയിട്ടും എന്ത് ചെയ്യണമെന്നറിയാതെ പോലീസ് കുഴയുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ടത്തിപ്പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം വെച്ച് മുന്‍ പഞ്ചായത്തംഗം എന്‍.പി. രത്തന്റെ ഭാര്യയുടെ നാലര പവന്റെ മാല പൊട്ടിച്ച് കവര്‍ച്ചാ സംഘം കടന്നുകളഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് ആറിന് ഫിലോമിന എന്ന വീട്ടമ്മയുടെമാല പഞ്ചായത്തിനു സമീപം വെച്ച് പൊട്ടിച്ചെടുത്ത സംഭവവുമുണ്ടായി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റൊരു കവര്‍ച്ചാ സംഭവം കൂടി നടന്നതോടെ കുമ്പളങ്ങിയിലെ വീട്ടമ്മമാര്‍ ഭയപ്പാടിലാണ്.
കൊവിഡിന്റെ മറവില്‍ മോഷണ പരമ്പര നടത്തുന്ന സംഘത്തെ പിടികൂടാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: