വള്ളികുന്നം: അഭിമന്യു വധക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ പോലീസ് ശ്രമം. വള്ളികുന്നം കൊലപാതകത്തിലെ യാഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ അതേ പേരില്‍ ഉള്ള മറ്റൊരു ആളെ പ്രതിയാക്കാന്‍ സിപിഎം നിര്‍ദ്ദേശാനുസരണം വള്ളികുന്നം പോലീസ് ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവായ വളളികുന്നം സ്വദേശിയെ രക്ഷപെടുത്താന്‍ അതേ പേരിലുള്ള മറ്റൊരുപ്രതിയെ ഉപയോഗിച്ചതായാണ് ആക്ഷേപം. കേസിന്റെ ആദ്യഘട്ടം പ്രതിപട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇയാളെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.
കൊലപാതകത്തിന് കാരണമായ കഞ്ചാവ് ലോബിക്ക് പിന്നിലെ നേതാക്കളിലേക്ക് ഉള്ള കണ്ണി മുറിക്കാന്‍ ആണ് സിപിഎം ശ്രമം. സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്പനയെ കുറിച്ചും കഞ്ചാവ് ലോബിക്ക് പിന്നിലെ രാഷ്ട്രിയ നേതാക്കളെയും കുറിച്ച് ഉന്നതതല പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ 14ന് രാത്രിയാണ് സംഘര്‍ഷത്തിനിടെ പത്താം ക്ലാസില്‍ പഠിക്കുന്ന വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അഭിമന്യുവിനെ (15) കുത്തി കൊലപ്പെടുത്തുകയും സഹപാഠിയായ പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥ് (15), ആദര്‍ശ് (17) എന്നിവരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തത്.അഭിമന്യുവിന്റെ സഹോദരന് അനന്തുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി അനന്തുവും ഇപ്പോള്‍ പിടിയിലായ പ്രതികളും തമ്മില്‍ ശത്രുതയിലായിരുന്നു. കഴിഞ്ഞ ഏഴിന് തന്നെ മര്‍ദിച്ചതായി കാണിച്ച് അനന്തുവിന് എതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: