Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈന പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ശക്തമായി തിരിച്ചടിച്ച് ആസ്ത്രേല്യന്‍ പ്രതിരോധമന്ത്രി

ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ചൈനയോട് തിരിച്ചടിച്ച് ആസ്ത്രേല്യയുടെ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍. ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയ ആസ്‌ത്രേല്യയുടെ നടപടിയെ ശക്തമായി ചൈന വിമര്‍ശിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു ആസ്ത്രേല്യയുടെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 09:50 pm IST
in World

ബെയ്ജിംഗ്: ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ചൈനയോട് തിരിച്ചടിച്ച് ആസ്ത്രേല്യയുടെ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍. ചൈനയുടെ വിഖ്യാതമായ അടിസ്ഥാനസൗകര്യ വികസനപദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയ ആസ്‌ത്രേല്യയുടെ നടപടിയെ ശക്തമായി  ചൈന വിമര്‍ശിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണമായിരുന്നു ആസ്ത്രേല്യയുടെ മറുപടി.  

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗൗരവമായി ഉലയ്‌ക്കുന്നതാണ് തീരുമാനമെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ചൈന തിരിച്ചടിച്ചിരുന്നു. ആസ്‌ത്രേല്യയിലെ ചൈനയുടെ എംബസിയും ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ആസ്‌ത്രേല്യയുടെ വിദേശനയത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് വിദേശകാര്യമന്ത്രി ബെല്‍റ്റ് ആന്‍റ് റോഡില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ആസ്ത്രേല്യയുടെ വിക്ടോറിയ സ്റ്റേറ്റായിരുന്നു ചൈനയുമായി ബെല്‍റ്റ് ആന്‍റ് റോഡ് കരാറില്‍ ഒപ്പുവെച്ചിരുന്നത്. എന്നാല്‍ ഇത് ആസ്ത്രേല്യന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു.  

“ചൈന തിരിച്ചടിച്ചാല്‍ നിരാശയുണ്ടാകുമെന്നും എന്നാല്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പീറ്റര്‍ ഡട്ടന്‍ പറഞ്ഞു. ആസ്ത്രേല്യയ്‌ക്ക് സുസ്ഥിരമായ വിദേശ നയം ഉണ്ടാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്‍റ്റ് ആന്‍റ് റോഡ് കരാര്‍ റദ്ദാക്കിയതെന്ന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.  

ലോകത്ത് ആധിപത്യം നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ യുഎസിനൊപ്പം ശക്തമായി ഉറച്ചുനില്‍ക്കുന്ന രാഷ്‌ട്രമാണ് ആസ്‌ത്രേല്യ. ഈയിടെ  യുഎസ്, ജപ്പാന്‍, ഇന്ത്യ എന്നീ രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന് ആസ്‌ത്രേല്യ ക്വാഡ് എന്ന പേരില്‍ സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ചൈനയെ സാമ്പത്തികമായി സൈനികമായും നേരിടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് ക്വാഡ് എന്ന് പറയുന്നു. ഇന്തോ-പസഫിക്കില്‍ ചൈനയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ കൂട്ടായ്‌മയുടെ ലക്ഷ്യം. ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ ഇന്ത്യയും അംഗമല്ല.  

ചൈനയും ആസ്‌ത്രേല്യയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറെ നാളുകളായി വഷളായിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ചൈനയില്‍ നിന്നും വന്നതാണെന്ന അഭിപ്രായം യുഎസിന്റേതുപോലെ തന്നെ ആസ്‌ത്രേല്യയ്‌ക്കുമുണ്ട്. മറ്റൊന്ന് ചൈനയുടെ ടെലികോം ഭീമനായ ഹുവാവേയെ ആസ്‌ത്രേല്യ നിരോധിച്ചിരുന്നു. 5ജി സേവനത്തിനായി ഹുവാവേയെ ഉപയോഗിച്ചാല്‍ അത് ആസ്‌ത്രേല്യയുടെ രഹസ്യങ്ങള്‍ ചോരുന്നതിന് ഇടയാക്കുമെന്ന ഭയമാണ് പ്രതിരോധമന്ത്രി പീറ്റര്‍ ഡറ്റനുള്ളത്.

ലോകം മുഴുവന്‍ വ്യാപാരപാതകളുടെ ഭീമന്‍ ശൃംഖല തുറക്കുന്നതാണ് ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഇതുവഴി ചൈനയുടെ മറ്റ് രാഷ്‌ട്രങ്ങളിലേക്കുള്ള ചരക്ക് കൈമാറ്റം സുഗമവും ചെലവ്കുറഞ്ഞതും ആക്കുകയാണ് ലക്ഷ്യം. അതോടെ ചൈന മറ്റൊരു രാജ്യത്തിനും തോല്‍പ്പിക്കാനാവാത്ത സൂപ്പര്‍ പവര്‍ ആയി മാറും.

ചൈനയുടെ പ്രസിഡന്‍റ് ഷീയുടെ അഭിമാനപദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതി ലോകമേധാവിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ പദ്ധതിയായി പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. ചൈന 2013ല്‍ ആവിഷ്‌കരിച്ച ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതി 100 രാജ്യങ്ങളെയും അന്താരാഷ്‌ട്ര സംഘടനകളെയും സഹകരിപ്പിച്ചുള്ള ചൈനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനയുടെയും ആഗോള ശക്തി വിളിച്ചറിയിക്കുന്ന പദ്ധതിയാണിത്. ഇതില്‍ ബെല്‍റ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളെ റോഡും റെയില്‍വേലൈനും വഴി ബന്ധിപ്പിക്കുകയാണെങ്കില്‍ റോഡ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് തെക്ക്കിഴക്കന്‍ ഏഷ്യയെ തെക്കന്‍ ഏഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് കടല്‍പാതയാണ്. ഈ പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍, അണക്കെട്ടുകള്‍, ടണലുകള്‍, അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.

Tags: ഓസ്ട്രേലിയchinaവിദേശ നയംസ്‌കോട്ട് മോറിസണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.