ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണമെന്ന് സുപ്രിംകോടതി. വെള്ളിയാഴ്ച തന്നെ കേന്ദ്രത്തോട് നിലപാട് അറിയിക്കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഓക്സിജന്‍ വിതരണം, അവശ്യമരുന്നുകളുടെ വിതരണം, വാക്സിനേഷന്റെ രീതി, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നീ കാര്യങ്ങളില്‍ ഒരു ദേശീയ നയം രൂപീകരിക്കണമെന്നും ഇതെല്ലാം സ്വമേധയാ കോടതിയുടെ ശ്രദ്ധാവിഷയങ്ങളായിരിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അപേക്ഷ സുപ്രിംകോടതി തള്ളിക്കളഞ്ഞു. സുപ്രിംകോടതിക്ക് അതിന് കഴിയില്ലെന്നായിരുന്നു ബെഞ്ചിന്റെ വിശദീകരണം. പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെയെ കോവിഡ് മഹാമാരി നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ ഉപദേശങ്ങള്‍ നല്‍കാനുള്ള അമിക്കസ് ക്യൂരിയായും നിയമിച്ചു. വിവിധ ഹൈക്കോടതികളിള് കോവിഡ് മഹാമാരി നിയന്ത്രണം സംബന്ധിച്ചുള്ള ഹര്‍ജികള്‍ എല്ലാം സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേ സമയം ഹൈക്കോടതികള്‍ നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട നടത്തിയ വിധികള്‍ തടയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ദല്‍ഹി, സിക്കിം, മുംബൈ, മധ്യപ്രദേശ്, കൊല്‍ക്കൊത്ത, അലഹബാദ് എന്നിവിടങ്ങളില്‍ കോവിഡ് മഹാമാരി നിയന്ത്രണവുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കും. – സുപ്രിംകോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: