കൊച്ചി: കൊവിഡ് ബാധിതനായ യുവാവിനെ കൊച്ചി ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായിരുന്ന വിജയന് ഇന്നലെയാണ് കൊവിഡ് പോസിറ്റീവ് ആയത്. ഫലം വന്നതിന് ശേഷം ഇയാളെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോശ്രീ പാലത്തിന് സമീപം നാഷണല്‍ പെര്‍മ്മിറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരാണ് പാലത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മ്യതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനു പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
വിജയന്റെ മ്യതദേഹം മുകളിലേയ്ക്ക് കയറ്റുന്നതിനിടെ മറ്റൊരു പെണ്‍കുട്ടിയും പാലത്തില്‍ നിന്ന് താഴെയ്ക്ക് ചാടി മരിച്ചു. പള്ളിപ്പുറം സ്വദേശിയായ ബ്രയോണ മരിയ ആണ് മരിച്ചത്. ഇവരെ രക്ഷിയ്ക്കാനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. മ്യതദേഹം കയറ്റുന്നതിനിടെ കരഞ്ഞുകൊണ്ട് താഴെയ്ക്ക് എടുത്തു ചാടുകയായിരുന്നു.
രാവിലെ ഗോശ്രീ പാലത്തിനടുത്ത് ഡി പി വേള്‍ഡിനോട് ചേര്‍ന്ന് അജ്ഞാത മ്യതദേഹം പോലീസ് കണ്ടെത്തിയിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മ്യതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഒരു ദിവസം മൂന്ന് മരണങ്ങളാണ് ഗോശ്രീപാലത്തിനടുത്ത് ഉണ്ടായത്. ഈ മരണങ്ങള് തമ്മില്‍ പരസ്പരം ബന്ധം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: