കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കണം. ഞായറാഴ്ചകളില്‍ വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുവര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനുമായി ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.
അതേസമയം അവശ്യസംവിധാനങ്ങള്‍ ഒഴികെയുള്ള എല്ലാവിധ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹം പോലെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആക്കി കുറയ്ക്കാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ കളക്ടര്‍ സാംബ ശിവറാവുവിന്റെ അധ്യക്ഷതയില്‍ ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും യോഗം ചേര്‍ന്നിരുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍ ആയതിനെ തുടര്‍ന്നാണ് കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: