Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്ന് സ്ഥാപിച്ച ക്ലൈമറ്റ് പ്ലെഡ്ജിന്റെ ഭാഗമായി യു എസ് ടി

2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ടു വെയ്‌ക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 03:36 pm IST
in Technology

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ  യു എസ് ടി   ക്ലൈമെറ്റ് പ്ലെഡ്ജിൽ ഒപ്പു വെച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ആഗോള കമ്പനികളുടെ കൂട്ടായ്‌മയാണ് ക്ലൈമറ്റ് പ്ലെഡ്ജ്. ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്നാണ് ഇതിന് രൂപം കൊടുത്തത്. പരിസ്ഥിതി സൗഹൃദ ഭാവിക്ക് വേണ്ടി രൂപം കൊടുത്ത ഈ ക്രോസ് സെക്ടർ ബിസ്നസ് കമ്മ്യൂണിറ്റിയിൽ ലോകത്തെ നൂറിലേറെ പ്രമുഖ കമ്പനികൾ അംഗങ്ങളാണ്. 2050-ഓടെ കാർബൺ രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പാരിസ് ഉടമ്പടിക്ക് പത്തുവർഷം മുമ്പേ, 2040-ൽ തന്നെ ലക്ഷ്യം കൈവരിക്കാനാണ് ക്ലൈമറ്റ് പ്ലെഡ്ജ് ശ്രമിക്കുന്നത്.  

കൂട്ടായ്‌മയുടെ ഭാഗമാകുന്നതിലൂടെ സുസ്ഥിരത എന്ന ആശയത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്യു എസ് ടി  പ്രകടമാക്കുന്നത്. പ്രതിവർഷം ശരാശരി 2 ശതമാനം അറ്റ ലാഭം ഇത്തരം പ്രവർത്തനങ്ങൾക്കായി  നീക്കിവെയ്‌ക്കുന്നുണ്ട്. 

2030-ലെ യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കുന്ന ശാസ്ത്രാധിഷ്ഠിതവും പരിവർത്തനാത്മകവുമായ പ്രവർത്തനങ്ങളാണ്  നടപ്പിലാക്കുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി കാർബൺ രഹിത ലക്ഷ്യവുമായാണ് കമ്പനി മുന്നോട്ടു പോകുന്നത്.   കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നൂതന മാർഗങ്ങൾ എക്കാലത്തും  മുന്നോട്ടു വെച്ചിട്ടുണ്ട്. ആഗോള സുസ്ഥിരതയ്‌ക്കും സാമൂഹ്യ, സാമ്പത്തിക വികസനത്തിനും ഊന്നൽ നൽകുന്ന  പ്രവർത്തനങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്. 1999-ലെ തുടക്കം മുതൽ, സി‌എസ്‌ആർ പദ്ധതികളിലൂടെ സാമൂഹ്യ ഉന്നമനം ലാക്കാക്കി, ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള  പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കലും കണ്ടൽക്കാടുകൾ പുന:സ്ഥാപിക്കലും പ്രകൃതിദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. 

യുഎസ്‌ടിയുടെ ‘സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക’, ‘ഇംപാക്റ്റ് ഇന്ത്യ’ പ്രോഗ്രാമുകൾ തൊഴിൽ പരിശീലനവും തൊഴിലവസരങ്ങളും നൽകുന്നു. 6.5 ഏക്കർ വിസ്തീർണമുള്ള ഹരിതാഭമായ തിരുവനന്തപുരം കാമ്പസിന്റെ മൂന്നിലൊന്ന് ഭാഗവും പൊയ്‌കയും ജലാശയങ്ങളുമാണ്. തികച്ചും പരിസ്ഥിതി സൗഹൃദപരമായി രൂപകൽപ്പന ചെയ്ത ഈ കാമ്പസിന് ഐ‌ജി‌ബി‌സി ലീഡ് ഗോൾഡ് സർട്ടിഫിക്കറ്റ് (ലീഡർഷിപ്പ് ഇൻ എനർജി ആന്റ് എൻവയോൺമെന്റൽ ഡിസൈൻ) ലഭിച്ചിട്ടുണ്ട്. ഭൂഗോളത്തിന്റെ സംരക്ഷണത്തിനും കമ്മ്യൂണിറ്റികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാണ് കമ്പനി തേടുന്നത്. 

ക്ലൈമറ്റ് പ്ലെഡ്ജിൽ അംഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്  യു‌എസ്‌ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. ജീവനക്കാരും ഇടപാടുകാരും ഉപയോക്താക്കളും ഉൾപ്പെടെ സാമൂഹ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കാനും  രൂപാന്തരപ്പെടുത്താനുമാണ് തുടക്കം മുതൽ കമ്പനി ശ്രമിച്ചിട്ടുള്ളത്. ഈ യാത്രയുടെ അടിസ്ഥാന ഭാഗമാണ്

പാരിസ്ഥിതിക ജാഗ്രത. ആമസോൺ, ഗ്ലോബൽ ഒപ്റ്റിമിസം, കൂട്ടായ്‌മയുടെ ഭാഗമായ മറ്റ് കമ്പനികൾ എന്നിവയുമായി ചേർന്ന്

ആഗോളതാപനത്തെ ചെറുക്കാനും വ്യക്തമായ പുരോഗതി കൈവരിക്കാനും തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ലക്ഷ്യമിട്ടതിലും പത്തുവർഷം മുമ്പേ പാരിസ് ഉടമ്പടി യാഥാർഥ്യമാക്കുക എന്ന ദൗത്യവുമായി ക്ലൈമറ്റ് പ്ലെഡ്ജിന് രൂപം നൽകിയിട്ട് കഷ്ടി രണ്ടു വർഷം ആകുന്നതേയുള്ളൂ എന്ന് ആമസോൺ സ്ഥാപകനും സിഇഒ യുമായ ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു. ഇന്ന് 1.4 ട്രില്യൺ ഡോളറിലധികം വാർഷിക വരുമാനമുളള നൂറിലേറെ ആഗോള കമ്പനികളും 5 ദശലക്ഷത്തിലധികം ജീവനക്കാരും ക്ലൈമറ്റ് പ്ലെഡ്ജിന്റെ ഭാഗമാണ്.   ഇന്നൊവേഷനും യഥാർഥമായ മാറ്റങ്ങളും കൊണ്ടുവന്ന് കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കാനുള്ള യത്നത്തിൽ മറ്റു കമ്പനികൾക്കൊപ്പം നിലകൊള്ളുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലൈമറ്റ് പ്ലെഡ്ജിന്റെ ഭാഗമാകുന്നതോടെ താഴെ പറയുന്ന കാര്യങ്ങളിൽ  യു എസ് ടി  പ്രതിജ്ഞാബദ്ധമാണ്

  • ഹരിതഗൃഹ വാതക പ്രഭാവം പതിവായി അളന്ന് റിപ്പോർട്ടുചെയ്യുക.
  • കാര്യക്ഷമത കൂട്ടിയും പുനരുപയോഗ ഊർജ സ്രോതസ്സിലേക്ക് മാറിയും മെറ്റീരിയലുകൾ കുറച്ചും  കാർബൺ ബഹിർഗമന തോത് കുറച്ചും വ്യാപാര മാറ്റവും ഇന്നൊവേഷനും വഴി പാരിസ് ഉടമ്പടിക്ക് അനുസൃതമായി ഡീകാർബണൈസേഷൻ സ്ട്രാറ്റജി നടപ്പിലാക്കുക.
  • അളക്കാവുന്നതും  യഥാർഥവും ശാശ്വതവും സാമൂഹ്യമായി പ്രയോജനകരവുമായ  മാർഗങ്ങളിലൂടെ 2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിനായി അവശേഷിക്കുന്ന കാർബൺ ബഹിർഗമന മാർഗങ്ങൾ നിർവീര്യമാക്കാൻ നടപടിയെടുക്കുക.
  • 2025-ഓടെ 25 ശതമാനവും  2030-ഓടെ 50 ശതമാനവും പുനരുപയോഗ ഊർജത്തിലേക്ക് മാറുക.
  • കമ്പനിയുടെ ലോകമെങ്ങുമുള്ള കാമ്പസുകളിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉപയോഗിക്കുക.
  • 1.2 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 2023-ഓടെ സ്വന്തമായ സൗരോർജ നിലയം സ്ഥാപിക്കുക.
Tags: ആമസോണ്‍UST
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കാര്യവട്ടം യുപി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് നൽകി യു എസ് ടി

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു
Business

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടി പുതിയ ഓഫീസ് തുറന്നു

Technology

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു

US

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.