തിരുവനന്തപുരം: മലയാള സിനിമ മേഖല കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത പുറത്ത്. മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. കുഞ്ഞുമോന് താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന തീമഴ തേന്‍ മഴ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതി തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ ഭവനത്തില്‍ വച്ച് പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചു.
ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴതേന്മഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, കുഞ്ഞുമോന് താഹ പറഞ്ഞു.വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേന്‍ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.
രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, കറിയാച്ചന്. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്. തന്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്, അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നു.
ജഗതി ശ്രീകുമാര്‍ ,കോബ്രാ രാജേഷ്, മാള ബാലകൃഷ്ണന്, പി.ജെ.ഉണ്ണികൃഷ്ണന്, സൂരജ് സാജന്, ആദര്‍ശ്, ലക്ഷ്മിപ്രീയ, സ്നേഹ അനില്‍ തുടങ്ങിവരാണ് അഭിനേതാക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: