ബത്തേരി: മുത്തങ്ങ കല്ലൂര്‍ 67ലുള്ള ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇതുവരെ അതിര്‍ത്തികടന്നെത്തുന്ന യാത്രക്കാരെ കൊറോണ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കടത്തിവിടാനുള്ള സൗകര്യങ്ങള്‍ പൂര്‍ണ്ണമായും സജ്ജമായിട്ടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിനാവശ്യമായി സംവിധാനങ്ങള്‍ സജ്ജമാകാത്തതാണ് ഇതിനുകാരണം.
ആര്ടിപി്സിആര് ടെസ്റ്റിന് എടുക്കന്ന സ്രവം സൂക്ഷിക്കുന്നതിനുള്ള റഫ്രിജേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനുണ്ട്. അതേസമയം അതിര്‍ത്തി കടന്നെത്തുന്ന യാത്രക്കാരെ നായ്ക്കട്ടി നിരപ്പത്തെ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്. കല്ലൂര്‍ 67ല്‍ റവന്യു പൊലിസ് അധികൃതര്‍ അതിര്‍ത്തികടന്നെത്തുന്ന വാഹനങ്ങളുടെ നമ്പറും, എവിടേക്കാണ് പോകുന്നതെന്നും, എത്രയാത്രക്കാരുണ്ടന്നും രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ ജാഗ്രത 19 പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ ജാഗ്രത 19 സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്താണ് പരിശോധനയ്ക്കായി കുടുംബ ആരോഗ്യകേന്ദ്രത്തിലേക്ക് അയക്കുന്ന്.
തിങ്കളാഴ്ചയാണ് കല്ലൂര്‍ 67ലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ പരിശോധന സംവിധാനം ഒരുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: