കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം ?
തെരഞ്ഞെടുപ്പ് സമയത്ത് കശുവണ്ടി തൊഴിലാളികള്‍ നല്കിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവും തന്നെയാണ് ഒരു പക്ഷേ മണ്ഡലത്തില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ പറ്റിയ മികച്ച അനുഭവം. മണ്ഡലത്തില്‍ പലയിടത്തും എനിക്ക് തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് സമയത്ത് സ്നേഹോഷ്മളമായ സ്വീകരണങ്ങളാണ് നല്‍കിയത്. തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷവും എനിക്കുണ്ട്.
ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നടപടിയും എന്തൊക്കെയാണ് ?
എടുത്തുപറയത്തക്ക ആവശ്യങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതാണ് വാസ്തവം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മണ്ഡലത്തിലെ മേല്‍പ്പാല നിര്‍മ്മാണത്തിന്റെയും റോഡ് വികസനത്തിന്റെയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു പരിധിവരെ അക്കാര്യങ്ങളില്‍ അനുകൂലമായ നടപടികളെടുക്കാനായി എന്നാണ് വിശ്വാസം.
എംഎല്‍എ ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി?
ഏറെ ആഗ്രഹിച്ചതും നടക്കാത്തതുമായ പദ്ധതികള്‍ ഒന്നും തന്നെയില്ലെന്നു വേണം പറയാന്‍. മണ്ഡലത്തിന്റെ വികസനത്തിന് ആവശ്യമായ പല പദ്ധതികളും ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. പല ജനോപകാര പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്.
എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ ഒരു മോശം അനുഭവം?
അങ്ങനെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാവരുടെയും പൂര്‍ണ്ണ പിന്തുണ എംഎല്‍എ എന്ന നിലയില്‍ ലഭിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കാനായത്.
പുതിയ എംഎല്‍എ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്?
മണ്ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഞാന്‍ തുടങ്ങി വച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തികരിക്കണം. മണ്ഡലത്തിലെ വികസന പദ്ധതികളില്‍ മുന്‍ധാരണയോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: