ഒറ്റപ്പാലം: തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ശുദ്ധജല പദ്ധതിയുടെ പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തി പുനരാരംഭിച്ചു. നഗരസഭാ പരിധിയിലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പുകള്‍ മാറ്റുന്ന പണിയാണ് പാലപ്പുറം മുണ്ടഞ്ഞാറ ഭാഗത്തുനിന്ന് തുടങ്ങിയത്. പഴയ ജലവിതരണ പൈപ്പുകള്‍ മാറ്റി പുതിയ പിവിസി പൈപ്പുകളാണ് സ്ഥാപിക്കുന്നത്.
ജല അതോറിറ്റിയുടെ ആറുകോടി രൂപ ഫണ്ടുപയോഗിച്ച് 29 കിലോമീറ്റര്‍ ദൂരം വരുന്ന പൈപ്പ് ലൈനാണ് മാറ്റുന്നത്. ഇതില്‍ 25 കിലോമീറ്റര്‍ ദൂരത്തില്‍ പിവിസി പൈപ്പുകള്‍ മാറ്റി. നാലുകിലോമീറ്റര്‍ ദൂരം വരുന്ന പമ്പിങ് മെയിന്‍ അയേണ്‍ പൈപ്പും സ്ഥാപിക്കാനാണ് പദ്ധതി. ഇതില്‍ പത്ത് കിലോമീറ്റര്‍ പൂര്‍ത്തിയായി. വീടുകളിലേക്കുള്ള വിതരണ പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന പണിയും പൂര്‍ത്തിയായി.
നഗരസഭയില്‍ സമഗ്ര കുടിവെള്ള പദ്ധതി വഴി 7000 കുടുംബങ്ങള്‍ക്കാണ് വെള്ളം വിതരണം ചെയ്യുന്നത്. ഏകദേശം 40 മുതല്‍ 60 വര്‍ഷംവരെ പഴക്കമുള്ള പൈപ്പുകളിലൂടെയാണ് നിലവില്‍ വീടുകളിലേക്കും പൊതുടാപ്പുകളിലേക്കും വെള്ളം വിതരണം ചെയ്യുന്നത്. ഇതുമൂലം പലയിടങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: