ഗോഹട്ടി: എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്കി അസം സര്‍ക്കാര്‍. സംസ്ഥാനം സൗജന്യ കോവിഡ് -19 വാക്സിന് നല്‍കുമെന്ന് അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഭാരത് ബയോടെക്കിന് അസം സര്‍ക്കാര്‍ ഒരു കോടി ഡോസ് കോവാക്സിന് ആവശ്യപ്പെട്ട് അയച്ച കത്ത് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ ട്വീറ്റിലൂടെ പങ്കുവെച്ചു.
കഴിഞ്ഞ വര്‍ഷം അസം ആരോഗ്യ നിധിയില്‍ ശേഖരിച്ച ഫണ്ടാണ് വാക്സിനുകള്‍ വാങ്ങാന്‍ ഉപയോഗിക്കുക. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വളരേ വേഗം വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1300 പുതിയ കോവിഡ് കേസുകള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: