തിരുവനന്തപുരം : വിതരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിലെ പാളീച്ചയാണ് സംസ്ഥാനത്തെ കോവിഡ് വാക്സിന് ക്ഷാമത്തിന് കാരണമെന്ന് വിലയിരുത്തല്‍. കോവിഡ് വാക്സിന് സംഭരണത്തിലും വിതരണത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പാളീച്ചയുണ്ടായിട്ടുണ്ട.
കേരളത്തില്‍ നിലവില്‍ 1434 കേന്ദ്രങ്ങളിലാണ് വാക്സിന് വിതരണം നടക്കുന്നത്. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം 1,80,702 പേര്‍ക്ക് വാക്സിന് നല്കി. ഒരുകേന്ദ്രത്തില്‍ നിന്നും ശരാശരി 126 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്. ഏപ്രില്‍ 19 ലെ കണക്കനുസരിച്ച് 472910 ഡോസ് വാക്സിന് സ്റ്റോക്ക് ഉണ്ട്. എന്നാല്‍ പല കേന്ദ്രങ്ങളിലും വാക്സിന് ആസൂത്രിതമല്ലാതെ സംഭരിച്ചതിനാല്‍ ചില സ്ഥലങ്ങളില്‍ വാകിസിന് ക്ഷാമം അനുഭവപ്പെടുകയായിരുന്നു. ജില്ലാ വിതരണ കേന്ദ്രങ്ങളിലുണ്ടായ പാളീച്ചയാണ് ഇതിന് കാരണം. ആവശ്യമുള്ള വാക്്സിന് എത്രയെന്ന് കൃത്യമായി അവലോകനം ചെയ്ത് ആശുപത്രികള്‍ക്കും മറ്റും നല്കാന് കഴിയാതിരുന്നതാണ് ഇതിനുള്ള കാരണം.
54060 ഡോസ് വാക്സിന് സ്റ്റോക്കുള്ള മലപ്പുറം, 30940 ഡോസ് വാക്സിന് സ്റ്റോക്കുള്ള തിരുവനന്തപുരവും അടക്കം മിക്ക കേന്ദ്രങ്ങളിലും വാക്സിന് വിതരണം മുടങ്ങിയതായും ആരോപണമുണ്ട്. എന്നാല്‍ വാക്സിന് വിതരണം മന്ദഗതിയിലുള്ളയിടങ്ങളില് ആവശ്യത്തിലധികം വാക്സിന് സ്റ്റോക്കുമുണ്ട്. ഇത് കൂടാതെ ആദ്യഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ക്രമീകരണത്തിലും വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: