ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ്. നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ദല്‍ഹിയിലെ വസതിയില്‍ ചികിത്സയിലാണ് അദ്ദേഹം.
പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാനും രാഹുല്‍ ആവശ്യപ്പെട്ടു. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ എത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് രണ്ടാം തരംഗവും വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ അവസാനഘട്ട തെരഞ്ഞെടുപ്പുകള്‍ നടന്നുവരുന്ന ബംഗാളിലെ പ്രചാരണ റാലികള്‍ അദ്ദേഹം റദ്ദാക്കുകയും ചെയ്തിരുന്നു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 88 വയസുള്ള അദ്ദേഹം പനിയെ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ദല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: