ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് ഭരണം ബിജെപിക്ക്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ ഭരണമാണ് ബിജെപിപിടിച്ചത്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പുതിയ പ്രസിഡന്റ്.
ഇത് മൂന്നാം തവണയാണ് പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ട് തവണ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രന്‍ പ്രസിഡന്റ് ആയെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: