Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ്ഗുരു ജഗ്ഗി വാസുദേവിനെ അധിക്ഷേപിച്ച് ഡിഎംകെ; ഈശ ഫൗണ്ടേഷനും കാഞ്ചി ശങ്കരമഠവും ഏറ്റെടുക്കുമെന്നും ഭീഷണി

തമിഴ്നാട്ടില്‍ ഭരണത്തിലേറിയതുപോലെ, ഡിഎംകെ നേതാക്കളെന്ന് പരിചയപ്പെടുത്തിക്കൊണ്ട് പലരും ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിലേക്ക് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇത്തരം നിരവധി ഫോണ്‍കോളാണ് എത്തുന്നതെന്ന് പരാതിയുണ്ട്. ആര്‍എസ്എസിന്റെയും ബ്രാഹ്മണരുടെയും പിണിയാള്‍ എന്ന് വിളിച്ചുകൊണ്ടാണ് ജഗ്ഗി വാസുദേവിനെ വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 10:51 pm IST
inIndia

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണമാറ്റമുണ്ടാകുമെന്ന തെരഞ്ഞെടുപ്പ് പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍, ഇപ്പോഴേ ഗുരു ജഗ്ഗി വാസുദേവിന് ഡിഎംകെ നേതാക്കളുടെ ഭീഷണി. കഴിഞ്ഞ ദിവസം ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറി പിടിആര്‍ എന്നറിയപ്പെടുന്ന പളനിവേല്‍ ത്യാഗരാജന്‍ ജഗ്ഗിയെ കുറുക്കന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജഗ്ഗിവാസുദേവിനും അദ്ദേഹത്തിന്റെ ആശ്രമത്തിനും എതിരെ പ്രചാരണം ആരംഭിച്ചതായി പറയപ്പെടുന്നു.

തമിഴ്നാട്ടില്‍ ഭരണത്തിലേറിയതുപോലെ, ഡിഎംകെ നേതാക്കളെന്ന് പരിചയപ്പെടുത്തിക്കൊണ്ട് പലരും ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിലേക്ക് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇത്തരം നിരവധി  ഫോണ്‍കോളാണ് എത്തുന്നതെന്ന് പരാതിയുണ്ട്.  ആര്‍എസ്എസിന്റെയും ബ്രാഹ്മണരുടെയും പിണിയാള്‍ എന്ന് വിളിച്ചുകൊണ്ടാണ് ജഗ്ഗി വാസുദേവിനെ വിളിക്കുന്നത്. തരംതാഴ്ന്ന രീതിയിലുള്ള ഭാഷയില്‍ ജഗ്ഗി വാസുദേവിനെ ഡിഎംകെ നേതാക്കള്‍ അധിക്ഷേപിക്കുന്നതായും പറയപ്പെടുന്നു.

ഡിഎംകെ മുന്നണിയില്‍പ്പെട്ട തമിഴ് ദേശിയ പെരിയക്കം എന്ന സംഘനടയുടെ ദൈവ തമിഴ് പേരവൈ എന്ന സംഘടനയിലെ അംഗമായ കലയരശി നടരാജന്‍ ഒരു ക്രിസ്തുമസ് ആഘോഷവേളയില്‍ പറഞ്ഞത് ഹിന്ദു എന്ന് കേള്‍ക്കുമ്പോഴേ തീയില്‍ വീണതുപോലെ തോന്നുന്നു എന്നതാണ്. ഈശ ഫൗണ്ടേഷനെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമായ ഹിന്ദു റിലിജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എച്ച്ആര്‍സിഇ) ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തിക്കഴിഞ്ഞു.  

ഈയിടെ പളനിവേല്‍ ത്യാഗരാജന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ ഉള്ളത് പൂണൂലും പാമ്പുമാണ്. പെരിയാര്‍ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി എന്ന ദ്രാവിഡരുടെ നായകന്‍ പണ്ട് പറഞ്ഞ ദുഷ്‌കീര്‍ത്തികരമായ വാചകമുണ്ട്: ‘നിങ്ങള്‍ പാമ്പിനെയും ബ്രാഹ്മണനെയും കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലേണ്ടത് ബ്രാഹ്മണനെയാണ്.’ അതായത് ഡിഎംകെ അധികാരത്തിലേറിയാല്‍ ബ്രാഹ്മണരെയും ആര്‍എസ്എസിനെയും തകര്‍ക്കുമെന്ന സൂചനയാണ് ഈ പോസ്റ്റര്‍ നല്‍കുന്നതെന്ന് പറയപ്പെടുന്നു.  

ജഗ്ഗി വാസുദേവ് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യമുയര്‍ത്തിയതോടെയാണ് ഡിഎംകെ കേന്ദ്രങ്ങള്‍ ശക്തമായി ജഗ്ഗി വാസുദേവിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കും നേരെ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങള്‍ പലതും ശോച്യാവസ്ഥയില്‍ കിടക്കുന്നത് കണ്ട് മനം നൊന്താണ് ജഗ്ഗി വാസുദേവ് ക്ഷേത്രങ്ങളെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹി്ന്ദുമതവും ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റും (എച്ച്ആര്‍സിഇ) എന്ന സ്ഥാപനത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ക്ഷേത്ര വരുമാനത്തിന്റെ രുചിയറിഞ്ഞ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ഇങ്ങിനെയൊരു ആവശ്യം അചിന്ത്യമാണ്. അതാണ് കര്‍ശനമായി ജഗ്ഗി വാസുദേവിനെ തകര്‍ക്കാനും അദ്ദേഹം സ്ഥാപിച്ച ഈശ ഫൗണ്ടേഷനെ ഏറ്റെടുക്കാനും ഡിഎംകെ തീരുമാനിച്ചിരിക്കുന്നതിന് പിന്നില്‍. 

ജഗ്ഗി വാസുദേവിന്റെ ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യത്തെ കാഞ്ചി ശങ്കരാചാര്യ ശ്രീ ജയേന്ദ്ര സരസ്വതി സ്വാമിയും പിന്തുണച്ചിരുന്നു. ഇതോടെയാണ് കാഞ്ചി ശങ്കര മഠവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ത്താന്‍ ഡിഎംകെയെ പ്രേരിപ്പിച്ചിരിക്കുന്നത്. ക്ഷേത്രം സ്വതന്ത്രമാക്കണമെന്ന ജഗ്ഗി വാസുദേവിന്റെ ആവശ്യത്തിന് പിന്നില്‍ ക്ഷേത്രഭരണം വീണ്ടും ബ്രാഹ്മണരെ ഏല്‍പ്പിക്കലാണെന്ന് ഡിഎംകെ മുന്നണിയിലെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസികെ) പറയുന്നു.ജഗ്ഗിയുടെ സ്ഥാപനത്തെ ഏറ്റെടുക്കാന്‍ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ താന്‍ വാദിക്കുമെന്നും വിസികെ സ്ഥാനാര്‍ത്ഥി പറയുന്നു. താന്‍ ഡിഎംകെ സര്‍ക്കാരില്‍ അംഗമായാല്‍ ഗൂണ്ട നിയമമനുസരിച്ച് ജഗ്ഗിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും ഇദ്ദേഹം പറയുന്നു. കാഞ്ചി ശങ്കരമഠവും തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇദ്ദേഹം ആവശ്യമുയര്‍ത്തിക്കഴിഞ്ഞു.  

അതേ സമയം, ഭക്തിയുള്ള ആര്‍ക്കും പൂജാരിയായി പരിശീലനം നല്‍കാമെന്നും ക്ഷേത്രങ്ങളിലെ പരമ്പരാഗത മാനേജ്‌മെന്‍റ് സംവിധാനങ്ങള്‍ മാറ്റണമെന്നുമാണ് ജഗ്ഗി ആവശ്യപ്പെട്ടത്. ഡിഎംകെയെപ്പോലെ ബ്രാഹ്മണരെയും ബ്രാഹ്മണ്യത്തെയും വിമര്‍ശിക്കുന്ന ഗുരുവാണ് ജഗ്ഗി. ബ്രാഹ്മണര്‍ ചൂഷകരും അഴിമതിക്കാരുമാണെന്നും ഇന്ത്യയില്‍ ജാതിസമ്പ്രദായം കൊണ്ടുവന്നവരാണെന്നും അതാണ് വിവേചനത്തിന് വഴിവെച്ചതെന്നും പറയുന്ന ഗുരുവാണ് ജഗ്ഗി.

ഡിഎംകെ അധികാരത്തില്‍ വന്നാല്‍ കാഞ്ചിമഠം പിടിച്ചെടുക്കുമെന്ന ഭീഷണി അസ്ഥാനത്തല്ല. ഇതിന് ലളിതമായ ഉദാഹരണം 2006ലെ ഡിഎംകെയുടെ അധികാരാരോഹണമാണ്. അന്ന് ജയലളിതയെ തോല്‍പിച്ച് അധികാരത്തിലേറിയ കരുണാനിധി ആദ്യം ചെയ്ത നടപടി ജയലളിത നടപ്പാക്കിയ ക്ഷേത്രത്തിലെ ആനകളെ പുനജ്ജീവിപ്പിക്കാനുള്ള ക്യാമ്പുകള്‍ അടുച്ചുപൂട്ടുക എന്നതായിരുന്നു. ഹിന്ദുമതവുമായി ബന്ധപ്പെട്ട ഇത്രയും ചെറിയ ഒരു കാര്യം പോലും സഹിക്കാനുള്ള ക്ഷമ അവര്‍ക്കില്ലെങ്കില്‍ തീര്‍ച്ചയായും ക്ഷേത്രങ്ങളെ മോചിപ്പിക്കാനുള്ള ആഹ്വാനം നടത്തിയവര്‍ക്കെതിരെയും ശക്തമായിത്തന്നെ അവര്‍ നീങ്ങുമെന്നുറപ്പിക്കാം.  

Tags: കാഞ്ചി ശങ്കരമഠംകാഞ്ചി ശങ്കരാചാര്യഡിഎംകെകരുണാനിധിഎഐഎഡിഎംകെപെരിയാർishaSadhguruJayalalithaജഗ്ഗി വാസുദേവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

India

കാണാന്‍ വരുന്നവരെല്ലാം വിജയിന്റെ വോട്ടായി മാറില്ല, തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും എന്‍ഡിഎയും തമ്മില്‍: ഖുശ്ബു

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.