ചെന്നൈ: തമിഴ്നാട്ടില്‍ ഭരണമാറ്റമുണ്ടാകുമെന്ന തെരഞ്ഞെടുപ്പ് പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍, ഇപ്പോഴേ ഗുരു ജഗ്ഗി വാസുദേവിന് ഡിഎംകെ നേതാക്കളുടെ ഭീഷണി. കഴിഞ്ഞ ദിവസം ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറി പിടിആര്‍ എന്നറിയപ്പെടുന്ന പളനിവേല്‍ ത്യാഗരാജന് ജഗ്ഗിയെ കുറുക്കന് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജഗ്ഗിവാസുദേവിനും അദ്ദേഹത്തിന്റെ ആശ്രമത്തിനും എതിരെ പ്രചാരണം ആരംഭിച്ചതായി പറയപ്പെടുന്നു.
തമിഴ്നാട്ടില്‍ ഭരണത്തിലേറിയതുപോലെ, ഡിഎംകെ നേതാക്കളെന്ന് പരിചയപ്പെടുത്തിക്കൊണ്ട് പലരും ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിലേക്ക് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇത്തരം നിരവധി ഫോണ്‍കോളാണ് എത്തുന്നതെന്ന് പരാതിയുണ്ട്. ആര്‍എസ്എസിന്റെയും ബ്രാഹ്മണരുടെയും പിണിയാള്‍ എന്ന് വിളിച്ചുകൊണ്ടാണ് ജഗ്ഗി വാസുദേവിനെ വിളിക്കുന്നത്. തരംതാഴ്ന്ന രീതിയിലുള്ള ഭാഷയില്‍ ജഗ്ഗി വാസുദേവിനെ ഡിഎംകെ നേതാക്കള്‍ അധിക്ഷേപിക്കുന്നതായും പറയപ്പെടുന്നു.
ഡിഎംകെ മുന്നണിയില്‍പ്പെട്ട തമിഴ് ദേശിയ പെരിയക്കം എന്ന സംഘനടയുടെ ദൈവ തമിഴ് പേരവൈ എന്ന സംഘടനയിലെ അംഗമായ കലയരശി നടരാജന് ഒരു ക്രിസ്തുമസ് ആഘോഷവേളയില്‍ പറഞ്ഞത് ഹിന്ദു എന്ന് കേള്‍ക്കുമ്പോഴേ തീയില്‍ വീണതുപോലെ തോന്നുന്നു എന്നതാണ്. ഈശ ഫൗണ്ടേഷനെ തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗമായ ഹിന്ദു റിലിജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍സിഇ) ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തിക്കഴിഞ്ഞു.
ഈയിടെ പളനിവേല്‍ ത്യാഗരാജന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ ഉള്ളത് പൂണൂലും പാമ്പുമാണ്. പെരിയാര്‍ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി എന്ന ദ്രാവിഡരുടെ നായകന് പണ്ട് പറഞ്ഞ ദുഷ്കീര്‍ത്തികരമായ വാചകമുണ്ട്: ‘നിങ്ങള്‍ പാമ്പിനെയും ബ്രാഹ്മണനെയും കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലേണ്ടത് ബ്രാഹ്മണനെയാണ്.’ അതായത് ഡിഎംകെ അധികാരത്തിലേറിയാല്‍ ബ്രാഹ്മണരെയും ആര്‍എസ്എസിനെയും തകര്‍ക്കുമെന്ന സൂചനയാണ് ഈ പോസ്റ്റര്‍ നല്‍കുന്നതെന്ന് പറയപ്പെടുന്നു.
ജഗ്ഗി വാസുദേവ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യമുയര്‍ത്തിയതോടെയാണ് ഡിഎംകെ കേന്ദ്രങ്ങള്‍ ശക്തമായി ജഗ്ഗി വാസുദേവിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കും നേരെ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. തമിഴ്നാട്ടില്‍ ക്ഷേത്രങ്ങള്‍ പലതും ശോച്യാവസ്ഥയില്‍ കിടക്കുന്നത് കണ്ട് മനം നൊന്താണ് ജഗ്ഗി വാസുദേവ് ക്ഷേത്രങ്ങളെ തമിഴ്നാട് സര്‍ക്കാരിന്റെ ഹി്ന്ദുമതവും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റും (എച്ച്ആര്‍സിഇ) എന്ന സ്ഥാപനത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ക്ഷേത്ര വരുമാനത്തിന്റെ രുചിയറിഞ്ഞ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ഇങ്ങിനെയൊരു ആവശ്യം അചിന്ത്യമാണ്. അതാണ് കര്‍ശനമായി ജഗ്ഗി വാസുദേവിനെ തകര്‍ക്കാനും അദ്ദേഹം സ്ഥാപിച്ച ഈശ ഫൗണ്ടേഷനെ ഏറ്റെടുക്കാനും ഡിഎംകെ തീരുമാനിച്ചിരിക്കുന്നതിന് പിന്നില്‍.
ജഗ്ഗി വാസുദേവിന്റെ ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യത്തെ കാഞ്ചി ശങ്കരാചാര്യ ശ്രീ ജയേന്ദ്ര സരസ്വതി സ്വാമിയും പിന്തുണച്ചിരുന്നു. ഇതോടെയാണ് കാഞ്ചി ശങ്കര മഠവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ത്താന്‍ ഡിഎംകെയെ പ്രേരിപ്പിച്ചിരിക്കുന്നത്. ക്ഷേത്രം സ്വതന്ത്രമാക്കണമെന്ന ജഗ്ഗി വാസുദേവിന്റെ ആവശ്യത്തിന് പിന്നില്‍ ക്ഷേത്രഭരണം വീണ്ടും ബ്രാഹ്മണരെ ഏല്‍പ്പിക്കലാണെന്ന് ഡിഎംകെ മുന്നണിയിലെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസികെ) പറയുന്നു.ജഗ്ഗിയുടെ സ്ഥാപനത്തെ ഏറ്റെടുക്കാന്‍ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ താന്‍ വാദിക്കുമെന്നും വിസികെ സ്ഥാനാര്‍ത്ഥി പറയുന്നു. താന്‍ ഡിഎംകെ സര്‍ക്കാരില്‍ അംഗമായാല്‍ ഗൂണ്ട നിയമമനുസരിച്ച് ജഗ്ഗിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും ഇദ്ദേഹം പറയുന്നു. കാഞ്ചി ശങ്കരമഠവും തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇദ്ദേഹം ആവശ്യമുയര്‍ത്തിക്കഴിഞ്ഞു.
അതേ സമയം, ഭക്തിയുള്ള ആര്‍ക്കും പൂജാരിയായി പരിശീലനം നല്‍കാമെന്നും ക്ഷേത്രങ്ങളിലെ പരമ്പരാഗത മാനേജ്മെന്റ് സംവിധാനങ്ങള്‍ മാറ്റണമെന്നുമാണ് ജഗ്ഗി ആവശ്യപ്പെട്ടത്. ഡിഎംകെയെപ്പോലെ ബ്രാഹ്മണരെയും ബ്രാഹ്മണ്യത്തെയും വിമര്‍ശിക്കുന്ന ഗുരുവാണ് ജഗ്ഗി. ബ്രാഹ്മണര്‍ ചൂഷകരും അഴിമതിക്കാരുമാണെന്നും ഇന്ത്യയില്‍ ജാതിസമ്പ്രദായം കൊണ്ടുവന്നവരാണെന്നും അതാണ് വിവേചനത്തിന് വഴിവെച്ചതെന്നും പറയുന്ന ഗുരുവാണ് ജഗ്ഗി.
ഡിഎംകെ അധികാരത്തില്‍ വന്നാല്‍ കാഞ്ചിമഠം പിടിച്ചെടുക്കുമെന്ന ഭീഷണി അസ്ഥാനത്തല്ല. ഇതിന് ലളിതമായ ഉദാഹരണം 2006ലെ ഡിഎംകെയുടെ അധികാരാരോഹണമാണ്. അന്ന് ജയലളിതയെ തോല്പിച്ച് അധികാരത്തിലേറിയ കരുണാനിധി ആദ്യം ചെയ്ത നടപടി ജയലളിത നടപ്പാക്കിയ ക്ഷേത്രത്തിലെ ആനകളെ പുനജ്ജീവിപ്പിക്കാനുള്ള ക്യാമ്പുകള്‍ അടുച്ചുപൂട്ടുക എന്നതായിരുന്നു. ഹിന്ദുമതവുമായി ബന്ധപ്പെട്ട ഇത്രയും ചെറിയ ഒരു കാര്യം പോലും സഹിക്കാനുള്ള ക്ഷമ അവര്‍ക്കില്ലെങ്കില്‍ തീര്‍ച്ചയായും ക്ഷേത്രങ്ങളെ മോചിപ്പിക്കാനുള്ള ആഹ്വാനം നടത്തിയവര്‍ക്കെതിരെയും ശക്തമായിത്തന്നെ അവര്‍ നീങ്ങുമെന്നുറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: