കണ്ണൂര്‍ : മോഷ്ടാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പൊലീസുകാരന് പണം കവര്‍ന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഇ.എന്‍. ശ്രീകാന്ത് ആണ് അന്‍പതിനായിരം രൂപ കവര്‍ന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന് നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.
ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ്പി പറഞ്ഞു. ശ്രീകാന്തിനെതിരെ മോഷണത്തിന് കേസ് എടുത്തെന്നും എസ്പി. റൂറല്‍ എസ്പിയേട് ഡിജിപി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: