കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് തൊട്ടു മുന്‍പ് ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ കല്‍നയില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. അഖില്‍ പ്രമാണിക് എന്നയാളാണ് മരിച്ചത്. മരണത്തിന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തരവാദിയാണെന്ന് മരിച്ച ബിജെപി പ്രവര്‍ത്തകന്റെ കുടുംബം ആരോപിച്ചു.
ഏപ്രില്‍ 17 ന് വോട്ടെടുപ്പ് നടന്നതിന് ശേഷം അഖില്‍ പ്രമാണികിനെ തൃണമൂല്‍ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രമാണിക്കിനെ കാണാതായിതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ബിജെപി പ്രവര്‍ത്തകന്റെ കുടുംബം പ്രമാണിക്കിനെ അന്വേഷിക്കാന്‍ പുറപ്പെട്ടു, അയാള്‍ ഒരു മരത്തിനടിയില്‍ നില്‍ക്കുന്നത് കണ്ടു, കഴുത്തില്‍ ഒരു കയര്‍ കെട്ടി അവന്റെ ശരീരം തൂങ്ങിക്കിടക്കുകയാണെന്ന് പിന്നീട് മനസ്സിലായി. ടി.എം.സിയുടെ ഭീഷണിയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഭാര്യയും കുടുംബവും അവകാശപ്പെട്ടു.
ബിജെപിയില്‍ ചേര്‍ന്നതിനാണ് പ്രമാണിക് കൊല്ലപ്പെട്ടതെന്നും കല്ന നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബിശ്വാജിത് കുണ്ടു ആരോപിച്ചു. എന്നാല്‍, സംഭവം തൃണമൂല്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: