ചെര്‍ക്കള: സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ ഫോണ്‍ കമ്പനിയുടെ ടവര്‍ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍. ചെങ്കള വില്ലേജിലെ കെ.കെ.പുറം റോഡ് വക്കിലാണ് ടവറുള്ളത്. സര്‍ക്കാര്‍ ഭൂമിയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിയമ ലംഘനം നടത്തുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി.
മുമ്പും സമാന ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി പോലീസ് സംരക്ഷണത്തോടെ വീണ്ടും പണി ആരംഭിക്കുകയായിരുന്നു. എന്നാല്‍ കമ്പനി സത്യാവസ്ഥ കോടതിയില്‍ ബോധിപ്പിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: