മണ്‍ട്രോതുരുത്ത്: നാലുദിവസമായി തൂമ്പുംമുഖം കലുങ്കിന് സമീപത്തെ താമസക്കാര്‍ ഭീതിയിലാണ്. കണ്മുന്നില് ജീവന് പൊലിയാതിരിക്കണമെ എന്നാണ് ഇപ്പോള്‍ അവരുടെ പ്രാര്‍ഥന.
പള്ളിമുക്ക് മുതല്‍ മണ്ട്രോത്തുരുത്ത് റെയില്‍വെ സ്റ്റേഷന് വരെയുള്ള 16 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മിച്ചപ്പോള്‍ ഈ ഭാഗത്തെ കലുങ്ക് റോഡിന് നിരപ്പായി. ഇരുചക്രവാഹനങ്ങള്‍ ഇപ്പോള്‍ പതിവായി അപകടത്തില്‍പെടുകയാണ്. വളവുകൂടിയായതിനാല് പരിചയമില്ലാത്ത വാഹനയാത്രക്കാരാണ് ടൂറിസം മേഖല കൂടിയായ ഇവിടെ യാത്രക്കായി എത്തുന്നത്.
മണ്‍ട്രോത്തുരുത് കാനറാബാങ്ക് ജങ്ഷന് മുതല്‍ പേഴുംതുരുത്ത് വരെയുള്ള റോഡ് തൂമ്പുംമുഖം വരെ എത്തിനില്‍ക്കുന്നതാണ്. കലുങ്ക് ഒരു വളവില്‍ സ്ഥിതി ചെയ്യുന്നതും റോഡ് നിര്‍മിച്ച പിഡബ്ല്യുഡി അധികൃതര്‍ ഇവിടെ കൃത്യമായ പ്രശ്നപരിഹാരം കാണാത്തതുമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം.
തെക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തോട്ടില്‍ പോകുന്ന അവസ്ഥയിലാണ് ഇപ്പോള്‍. കാരണം ഇതുവഴി പോകുന്ന അധികവാഹനങ്ങളും അന്യസ്ഥലങ്ങളില്‍ നിന്നും വരുന്നവരാണെന്ന് നാട്ടുകാര്‍ പറയുന്നു. നല്ല റോഡ് നിര്‍മിച്ചിട്ട് അപകടം ഒഴിവാക്കാന്‍ കലുങ്കിന് കൈവരികള്‍ സ്ഥാപിക്കാത്തത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: