ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ, ‘അപ്ന ബൂത്ത് കൊറോണ മുക്ത്'(നമ്മുടെ ബൂത്ത് കൊറോണ മുക്തം) പ്രചാരണത്തിന് തുടക്കമിടാന്‍ പാര്‍ട്ടി ഭാരവാഹികളോട് നിര്‍ദേശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ബിജെപിയുടെ ദേശീയ ഭാരവാഹികളുമായും സംസ്ഥാന അധ്യക്ഷന്മാരുമായും നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് നിര്‍ദേശം.
ഹെല്പ് ഡെസ്ക്കുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്കായി ഹെല്പ് ലൈന്‍ നമ്പറുകള്‍ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളെ സഹായിക്കാനുള്ള നടപടികള്‍ അവര്‍ സ്വീകരിക്കണം. ബിജെപി അംഗങ്ങള്‍ മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
പ്ലാസ്മ ദാനത്തിനുള്ള പ്രചാരണം ആരംഭിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം ഏകോപനം നടത്തും. ശുചീകരണ യജ്ഞം, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് പ്രചാരണം തുടങ്ങിയ പ്രതിരോധ നടപടികളും പാര്‍ട്ടി നടത്തും. കോവിഡ് നിയന്ത്രിക്കാന്‍ രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ ചെയ്യണമെന്ന് ജെ പി നദ്ദ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: