ചെന്നൈ: രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി കൊവിഡിനെതിരായ യുദ്ധം കടുപ്പിച്ച് തമിഴ്നാട് സർക്കാർ.
ഏപ്രില്‍ 20 മുതല്‍ രാത്രി 10 മുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ ഏർപ്പെടുത്തും. ഞായറാഴ്ച കർഫ്യൂ ഏപ്രിൽ 25 മുതൽ ആരംഭിക്കുമെന്നും സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. അവശ്യ സർവ്വീസുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുകയില്ല.രാത്രികാല കർഫ്യൂ ഉള്ള സമയങ്ങളിൽ പൊതു, സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. കൂടാതെ അന്തർ സംസ്ഥാന, സംസ്ഥാന വാഹന സർവ്വീസുകൾക്കും നിയന്ത്രണം ഉണ്ടായിരിക്കും.
അതേ സമയം ആമ്പുലൻസ്, അടിയന്തര മെഡിക്കൽ സേവനം, എയർപോർട്ട്, റെയിൽവേ യാത്രക്കാരുടെ ഓട്ടോ/ടാക്സി വാഹനങ്ങൾ, പാൽ, പത്രം അടക്കമുള്ള സേവനങ്ങൾക്കും നിയന്ത്രണം ഉണ്ടായിരിക്കില്ല.
പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണമില്ല. പത്ര, ടെലിവിഷൻ മാധ്യമങ്ങൾക്ക് രാത്രികാലങ്ങളിലും പ്രവർത്തിക്കാം.
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ ഒഴികെ മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്ക് ഞായറാഴ്ച പ്രവർത്തിക്കാനാകില്ല. നീലഗിരി, കൊടയ്ക്കനാൽ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല. കൊവിഡ് കെയർ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ഹോട്ടലുകളുമായി കൈകോർക്കാം. മറ്റ് അതിഥികൾക്ക് ഹോട്ടലുകളിൽ തങ്ങുന്നതിന് നിയന്ത്രണമുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത, കല്യാണ ഓഡിറ്റോറിയങ്ങൾ, തീയേറ്ററുകൾ, റെസ്റ്ററന്റുകൾ, ചായക്കടകൾ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ പുറത്തിക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: