ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തിങ്കളാഴ്‌ച്ചയ്‌ക്കകം പൊലീസ് നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി അമ്പലപ്പുഴ പൊലീസില്‍ ആയിരുന്നു യുവതി ആദ്യം പരാതി നല്‍കിയത്.
എന്നാല്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ല സംഭവമെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴ പൊലസ് നടപടി സ്വീകരിച്ചിരുന്നില്ല. പിന്നാലെ ഇന്നലെ വൈകിട്ടോടെയാണ് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ജി സുധാകരന്റെ വാര്‍ത്താസമ്മേളനം നടന്ന സ്ഥലം ഉൾപ്പെടുന്ന ആലപ്പുഴ സൗത്ത് സ്റ്റേഷനിലേക്ക് പരാതി കൈമാറി. അതേസമയം, മൊഴിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്നു. തിങ്കളാഴ്ചവരെ നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: