ന്യൂയോര്‍ക്ക്:ഇലക്ഷന് കാലത്ത് മാധ്യമങ്ങള്‍ അപമാനപരവും അപകീര്‍ത്തികരവുമായ രീതിയിലാണ് പെരുമാറിയതെന്ന് കായംകുളത്തെ ഇടതു സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു. പ്രതിഭ. പ്രചാരണത്തിലുടനീളം പക്ഷപാതിത്വം കാണിച്ചു.എതിര് സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാധ്യമങ്ങള്‍ പി ആര് വര്‍ക്ക് ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാധ്യമങ്ങള്‍. അമേരിക്കയിയെ മലയാളി അസോസിയേഷന് ഫോമാ സംഘടിപ്പിച്ച ഇലക്ഷന് ഡിബേറ്റിലാണ് പ്രതിഭ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.
മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാര്‍ത്ഥി താനായിരുന്നു. അതില്‍ അഭിമാനമുണ്ട്. മാധ്യമങ്ങള്‍ താലോലിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് സംശയിക്കുമായിരുന്നു. എതിര് സ്ഥാനാര്‍ത്ഥിയുടെ വീടിനു ചുറ്റുമായിരുന്നു മാധ്യമങ്ങള്‍ സദാസമയം. മാധ്യമങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.
മെയ് രണ്ടിന് ഇലക്ഷന് റിസള്‍ട്ട് വന്ന ശേഷം മാധ്യമങ്ങള്‍ ചെയ്ത ദ്രോഹങ്ങള്‍ അപ്പോള്‍ കൂടുതലായി വെളിപ്പെടുത്താം-പ്രതിഭ പറഞ്ഞു
കായംകുളത്ത് കോണ്‍ഗ്രസിന്റെ പുതുമുഖമായ അരിതാ ബാബുവാണ് പ്രതിഭയുടെ എതിരാളി.
സണ്ണി ജോസഫ് എം.എല്‍.എ, ബി. രാധാകൃഷ്ണ മേനോന്, അനിയന് ജോര്‍ജ്, ടി. ഉണികൃഷ്ണന്, തോമസ് ടി. ഉമ്മന്‍, ജോര്‍ജ് എബ്രഹാം, ഇ.എം. സ്റ്റീഫന്‍, സുരേഷ് നായര്‍, സജി കരിമ്പന്നൂര്‍., ജോസ് മണക്കാട്ട് , ഷിബു പിള്ള, ദലീമ ജോജോ,ബിജു തോണിക്കടവില്‍ എ.സി. ജോര്‍ജ്ജ്, പ്രദീപ് നായര്‍, ലീന തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: