ന്യൂയോര്‍ക്ക് : കൃത്യമായ രാഷ്‌ട്രീയ നിലപാടുകളും ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും ചര്‍ച്ചചെയ്ത് ഫോമയുടെ കേരള തെരഞ്ഞെടുപ്പ് അവലോകനം.
മുന്നു മുന്നണികളേയും പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നുള്ള സജിവ രാഷ്ട്രീയ നേതാക്കളും അമേരിക്കയിലെ രാഷ്ട്രീയ ചിന്തകരും പങ്കെടുത്തു.
ജനങ്ങള്‍ക്ക് വേണ്ടി ആരാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാനം എന്നും അങ്ങനെ വരുമ്പോള്‍ ഇടതു ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്നും അഡ്വ. പ്രതിഭ എം എല്‍ എ പറഞ്ഞു.കേന്ദ്രത്തിന്‍ സഹായമാണ് വികസനത്തിനു കാരണം എന്നു പറയുമ്പോള്‍ 5 വര്‍ഷം മുന്‍പ് ബിജെപി കേന്ദ്രം ഭരിച്ചപ്പോള്‍ ദേശീയ പാത വികസനം എന്തുകൊണ്ട് നടന്നില്ല എന്നതു ഓര്‍ക്കണം. അങ്ങേയറ്റം അപമാനകരമായ മാധ്യമ വിചാരണ നേരിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പ്രതിഭ പറഞ്ഞു.
അധികാര ദുര്‍വിനിയോഗം ചെയ്യുന്ന സര്‍ക്കാറിനെതിരായി പ്രതിപക്ഷം കൃത്യമായി പ്രവര്‍ത്തിച്ചതായി സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ഒരു ആരോപണവും തെറ്റാണെന്ന് ആരു പറഞ്ഞിട്ടില്ല. ക്രമസമാധന നിലയില്‍ കേരള സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടു നിര്‍മ്മിക്കുന്നതില്‍ പോലും അഴിമതി നടത്തിയവരുടെ അഴിമതി വിരുദ്ധത ജനം തള്ളും സണ്ണി ജോസഫ് പറഞ്ഞു.
പുതിയ ഇന്ത്യ എന്ന സങ്കല്പത്തിലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസന മാതൃകയിലും കേരളവും അണ്ി ചേരുമെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. കേരള രാഷ്ടീയത്തില്‍ ഉണ്ടായ രൂപമാറ്റംകമ്മ്യൂണിസ്റ്റ്് ചിന്താ ധാരയുടെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണിത്. സര്‍ക്കാറിനു തുടര്‍ച്ചയുണ്ടാകുമോ സിപിഎമ്മിന് കുറെ സീറ്റു കിട്ടുമോ എന്നതിനേക്കാള്‍ ആശയപരമായി ഒന്നുമില്ലന്ന് തെളിഞ്ഞു. കേരളത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നത് കേവലം രാഷ്‌ട്രീയം മാത്രമാണോ ജാതി മത വിഭാഗങ്ങളുടെ സ്വാധിനമുണ്ടോ എന്നതിന് ഉത്തരമാകും തെരഞ്ഞെടുപ്പ്. അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന് വേണ്ടി ഐ.ഓ.സി വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം, ഇടതു മുന്നണിക്ക് വേണ്ടി ഇ.എം. സ്റ്റീഫന്‍, എന്‍.ഡി.എ. ക്കു വേണ്ടി സുരേഷ് നായര്‍ എന്നിവര്‍ നിലപാടുകള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇടതു സര്‍ക്കാരിനുണ്ടായിരുന്ന മേല്‍കൈ പിന്നിട് നഷ്ടപ്പെട്ടതായി
ജോര്‍ജ്ജ് ഏബ്രഹാം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഇല്ലാതായി പകരം ആര്‍ എസ് എസും ബിജെപിയും വരുന്നത് ഇഷ്ടപ്പെടാത്തവര്‍ ഉള്ളതിനാല്‍ യുഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
വികസന കാര്യങ്ങളില്‍ ഏറെ ശ്രദ്ധ കാണിച്ച സര്‍ക്കാറിന് തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഇ എം സ്റ്റീഫന്‍ പറഞ്ഞത്.ഏതു സര്‍ക്കാറാണ് സാധാരണക്കാരന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ചത് എന്ന്് ജനം വിലയിരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ഘടകമായി ബിജെപി മാറിയതായി സുരേഷ് നായര്‍ അഭിപ്രായപ്പെട്ടു. . ഇടത്തോട്ടും വലത്തോട്ടും സഞ്ചരിച്ചിട്ടുള്ള കേരളം മാറി ചിന്തിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.
ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അധ്യക്ഷം വഹിച്ചു.
ഫോമാ ജനറല്‍ സെക്രട്ടറി ടി. ഉണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ എന്നിവരായിരുന്നു മോഡറേറ്റര്‍മാര്‍.
സജി കരിമ്പന്നൂര്‍, ജോസ് മണക്കാട്, സണ്ണി ജോസഫ്,ബിജു തോണിക്കടവ്, ഡലീമ ജോജ, തോമസ് ഈപ്പന്‍, ബാബു സ്റ്റീഫന്‍, എ സി ജോര്‍ജ്ജ, ഷിബു പിള്ള, പ്രദീപ് നായര്‍, രാജേഷ് മാത്യു, ലോന ഏബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: