തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയതോടെ തൃശൂർ പൂരലഹരിയിലായി. കൊടിയേറ്റത്തിന് ശേഷമുള്ള എഴുന്നെള്ളിപ്പ് തിരുവമ്പാടിയിൽ വൈകിട്ട് മൂന്നു മണിക്ക് നടക്കും.
പൂജ ചെയ്ത കൊടിക്കൂറ തന്ത്രിമാർ ക്ഷേത്രത്തിന് പുറത്ത് കൊണ്ടുവന്നു. തിരുവമ്പാടി ക്ഷേത്രത്തിൽ പാരമ്പ്യര അവകാശികളായ താഴത്തുപുരയ്‌ക്കൽ കുടുംബങ്ങൾ ഭൂമി പൂജ നടത്തി ദേശക്കാരെല്ലാം കൊടിയേറ്റുകയായിരുന്നു. ഇന്നുതന്നെ അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ആദ്യ കൊടികയറ്റം ഘടകക്ഷേത്രങ്ങളില്‍ ലാലൂരിലാണ്. പിന്നാലെ പല സമയങ്ങളിലായി മറ്റു ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും.
പൂരം കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർടിപിസിആർ ടെസ്റ്റ് നടത്തണം. ഈ സർട്ടിഫിക്കറ്റുമായി പൂരപറമ്പിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: