Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവായൂര്‍ കണ്ണന്റെ കണിക്കാഴ്ചകള്‍

ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരിലും വിഷു ആഘോഷം സുപ്രധാനമാണ്. സാധാരണ ദിവസങ്ങളില്‍ വെളുപ്പിന് മൂന്നു മണിക്കാണ് ദര്‍ശനവും ചടങ്ങുകളും ആരംഭിക്കുന്നത്. വിഷുനാളില്‍ വെളുപ്പിന് 2.30 ന് ക്ഷേത്ര നട തുറക്കും. അതിനു മുമ്പേ തന്നെ മേല്‍ശാന്തി കുളികഴിഞ്ഞെത്തി കണിക്കു വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ തെക്കുവശത്തായാണ് കണിയൊരുക്കാറുള്ളത്.

വിനോദ് കണ്ടംകാവില്‍ by വിനോദ് കണ്ടംകാവില്‍
Apr 16, 2021, 09:49 pm IST
in Samskriti

കാര്‍ഷികോത്സവം എന്നതിനപ്പുറം വിഷുവിന്റെ ഐതിഹ്യം ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നു. നരകാസുരന്‍ ശ്രീകൃഷ്ണ ഭഗവാനാല്‍ വധിക്കപ്പെട്ട ദിവസമത്രേ വിഷു. അതിനാല്‍ മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വിഷു സമുചിതമായി ആഘോഷിക്കാറുണ്ട്.  

ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരിലും വിഷു ആഘോഷം സുപ്രധാനമാണ്. സാധാരണ ദിവസങ്ങളില്‍ വെളുപ്പിന് മൂന്നു മണിക്കാണ് ദര്‍ശനവും ചടങ്ങുകളും ആരംഭിക്കുന്നത്. വിഷുനാളില്‍ വെളുപ്പിന് 2.30 ന് ക്ഷേത്ര നട തുറക്കും. അതിനു മുമ്പേ തന്നെ മേല്‍ശാന്തി കുളികഴിഞ്ഞെത്തി കണിക്കു വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ തെക്കുവശത്തായാണ് കണിയൊരുക്കാറുള്ളത്. സ്വര്‍ണസിംഹാസനത്തില്‍ നെറ്റിപ്പട്ടം വെച്ച് അതില്‍ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് വയ്‌ക്കും. അതിനു മുമ്പിലായി ഒരു ഉരുളിയിലാണ് കണി ഒരുക്കം.  

ഉരുളിയില്‍ ഉണക്കലരി, നെല്ല്, അലക്കു മുണ്ട്, ഗ്രന്ഥം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കൊന്നപ്പൂവ്, ചക്ക, മാങ്ങ, നാളികേരം, നാളികേരം ഉടച്ച് രണ്ടു മുറിയില്‍ നെയ്‌ത്തിരി കത്തിച്ചു വച്ചത് എന്നിങ്ങനെ കണി ഒരുക്കി മേല്‍ശാന്തി ആദ്യം ഗുരുവായൂപ്പനെ കണിക്കാണിക്കും. രണ്ടരയ്‌ക്ക് തന്നെ ശ്രീകോവില്‍ നട ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു കൊടുക്കും. കണ്ണടച്ചും കണ്ണു കെട്ടിയും നിരവധി പേര്‍ ശ്രീകോവിലിനു മുമ്പിലെത്തി കണ്ണു തുറന്ന് കണികാണുകയും ഭഗവാന് കാണിക്ക അര്‍പ്പിക്കുകയും ചെയ്യും.  

തുടര്‍ന്ന് നാലമ്പലത്തിനകത്ത് ഗണപതിയെ വണങ്ങുന്ന ഭക്തരില്‍ കുറച്ചു പേര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കും. നാലമ്പലത്തിന് പുറത്ത് അയ്യപ്പനേയും ഭഗവതിയേയും തൊഴുന്നതോടു കൂടി കണിദര്‍ശനം പൂര്‍ണമാകും. വെളുപ്പിന് മൂന്നു മുതല്‍ പതിവു ചടങ്ങുകളാണ് ഉണ്ടാവുക. നാലു മണിക്കാണ് കണിദര്‍ശനം.

വിഷുവിനുള്ള മൂന്ന് ശീവേലിക്കും ആനയെഴുന്നള്ളിപ്പും മേളം, തായമ്പക എന്നിവയും ഗുരുവായൂരില്‍ ഉണ്ടാകാറുണ്ട്. വിഷുവിന് ഉച്ചപൂജയ്‌ക്ക് ദേവസ്വം വകയായി നാലമ്പത്തില്‍ നമസ്‌ക്കാര സദ്യ നടക്കും. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തന്നെ കാളന്‍, ഓലന്‍, വിശേഷാല്‍ പായസങ്ങള്‍ എന്നിവ തയ്യാറാക്കും. രാത്രിയില്‍ വിഷു വിളക്ക് ആചാരവും വിഷു വിളക്കും നടക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകുന്നു.

Tags: Guruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.