ന്യൂദല്‍ഹി: കൊറോണയുടെ രണ്ടാം അതിവ്യാപനം രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാന്‍ തീരുമാനം. ദേശീയ പുരാവസ്തു സര്‍വേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങള്‍, മ്യൂസിയം എന്നിവയാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിടുന്നതെന്ന് കേന്ദ്ര സാംസ്കാരികവിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ വ്യക്തമാക്കി.
താജ്മഹലും, ചെങ്കോട്ടയും അടക്കം നാളെ മുതല്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിദിന കൊറോണ കേസുകളില്‍ വര്‍ധനവിനെ തുടര്‍ന്ന് എല്ലാം സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടപ്പിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: