തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഇര വാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം കോടതി മുളയിലേ നുള്ളിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇനിയെങ്കിലും പാഠം പഠിക്കണമെന്നും വി മുരളീധരന് പറഞ്ഞു.
ഇഡിയ്ക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കിയതിലൂടെ കേന്ദ്ര ഏജന്‍സികള്‍ നടത്തി വരുന്ന വിവിധ കേസുകളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പിന്തുണ നല്കാന് ഏത് സര്‍ക്കാര്‍ ശ്രമിച്ചാലും അത് വിലപ്പോവില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു.
നമ്പി നാരായണന്റെ ജീവിതം തന്നെ അലങ്കോലമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച ശക്തികളും അതിന് കാരണമായിട്ടുള്ള വസ്തുതകളും സിബിഐ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പിനാരാണനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. ചാരക്കേസിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ നിയമ പോരാട്ടം നടത്തിയത് നമ്പിനാരായണന് മാത്രമാണെന്നും ഗൂഢാലോചന പുറത്ത് വരുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: