കോവിഡ്മഹാമാരിയുടെരണ്ടാം വരവാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. ചിലരാജ്യങ്ങളില്‍ കോവിഡ് വൈറസിന്റെപരിണാമം സിദ്ധിച്ച മൂന്നാം വരവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഇനി അടച്ചുപൂട്ടല്‍ (ലോക്ക്ഡൗണ്‍) ഇല്ലാ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ശാസ്ത്രീയവും കാലികവും ധീരോദാത്തവും ജനോപകാരപ്രദവുമാണ്. കോവിഡിന്റെ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വാക്സിന്കുത്തിവയ്പ്പ് ആഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രോഗിയുടെ സമീപ പ്രദേശത്ത് മാത്രം മൈക്രോകണ്ടൈന്മെന്റ്സോണ് ഏര്‍പ്പെടുത്താവുന്നതാണെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്നു. വൈദ്യശാസ്ത്രരംഗത്തുള്ള ധാരാളം വിദഗ്ധരുടെ ക്രോഡീകരിക്കപ്പെട്ട അഭിപ്രായങ്ങളാണ് രാജ്യത്തിനു വേണ്ടിപ്രധാനമന്ത്രിപ്രഖ്യാപിച്ചത്.
സാമൂഹ്യഅകലംപാലിക്കുക, മാസ്ക്ധരിക്കുക, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക, കൂട്ടംകൂടാതിരിക്കുക എന്നീ പ്രതിരോധമുന്കരുതലുകളാണ് കോവിഡ് രോഗം വരാതിരിക്കാന്‍ ഇന്ന് ലോകമെമ്പാടും സ്വീകരിക്കുന്ന പ്രതിരോധം. എന്നാല്‍ 2020 മാര്‍ച്ച് 22 മുതല്‍ ലോകാരോഗ്യസംഘടനയുടെ നിര്‍ദേശ പ്രകാരം നിരവധി അംഗരാജ്യങ്ങള്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ 2020 മാര്‍ച്ച് 22 മുതല്‍ ജൂലൈ 31 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ഈ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട്ട്രംപ് രംഗത്തുവന്നു. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ കൊറോണ വ്യാപനത്തിന് പരിഹാരമല്ലെന്നും അസുഖത്തിന് മരുന്നും അസുഖം വരാതിരിക്കാന്‍ പ്രതിരോധ മരുന്നുകളുമാണ് ഉണാകേണ്ടതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല എന്ന് പ്രഖ്യാപിക്കുകയും ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുകയും ചെയ്തു. ലോകാരോഗ്യസംഘടനയുടെ അംഗത്വത്തില്‍നിന്ന് അമേരിക്ക പിന്മാറി.
എതിര്‍പ്പിനുള്ള കാരണമായി ചൈനയുടെ വുഹാനിലെ മരുന്ന് പരീക്ഷണശാലയില്‍ നിന്നാണ് കൊറോണവൈറസ് പുറത്തു വന്നതെന്നും അവിടുത്തെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ച കൊണ്ടാണെന്നും അതല്ലെങ്കില്‍ ചൈന മനഃപൂര്‍വ്വം വൈറസിനെ പുറത്തു വിട്ടതാണെന്നും ട്രംപ് ആരോപണം ഉന്നയിച്ചു. ലോകാരോഗ്യസംഘടന ചൈനയുടെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും ചൈനയോട് പക്ഷപാതം കാണിക്കുന്നെന്നും ട്രംപ് ആരോപിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ട്രംപിന്റെ നിലപാട് ലോക്ക്ഡൗണിന് എതിരായിരുന്നെങ്കിലും രോഗം രൂക്ഷമായിബാധിച്ച ചിലപ്രവിശ്യകളിലെ ഗവര്‍ണര്‍മാര്‍ അവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. കൊറോണ രോഗംമൂലം ഏറ്റവും കൂടുതല്‍ ആളുകള്മരിച്ചത് അമേരിക്കയിലും ബ്രസീലിലുമാണ്. ലോകാരോഗ്യ സംഘടനക്കെതിരെ നിലപാടെടുത്തത് കൊണ്ടാണ് ട്രംപ് ഇലക്ഷനില്‍ തോറ്റതെന്ന് പറയാനാവില്ല.
ലോകത്ത് പതിമൂന്നര കോടി പേര്‍ക്കാണ് കഴിഞ്ഞ 15 മാസമായികൊറോണ രോഗം ബാധിച്ചത്. ലോകത്താകെ ജനസംഖ്യ 700 കോടിയാണ്. ഇതില്‍ രണ്ട്ശതമാനം ആളുകള്‍ക്ക് മാത്രമാണ് കൊറോണരോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ രണ്ട്ശതമാനം ആളുകള്‍ മാത്രമാണ് മരണപ്പെട്ടത്. ലോകത്താകെ നാളിതുവരെ മരിച്ചവരുടെ എണ്ണം 29 ലക്ഷം ആണ്. ഇന്ത്യയില്‍ രോഗം ബാധിച്ചത് രണ്ട്കോടിയില് താഴെമാത്രം ആളുകള്‍ക്കാണ്. മരിച്ചത് മൂന്നരലക്ഷത്തില്‍ താഴെയും. ഇന്ത്യയിലെ ജനസംഖ്യ 2021 മാര്‍ച്ച് 31 ല്‍ 135 കോടിയാണ്. ഒരുഇന്ത്യന് പൗരന്റെ ശരാശരിപ്രായം 70 വയസ്സാണ്. അപ്രകാരം ഒരുവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം ഒരുകോടി എണ്‍പത് ലക്ഷമാണ്. അതായത് ഒരുമാസം പതിനഞ്ച്ലക്ഷം ആളുകള്‍ മരിക്കുന്നു. ഒരുദിവസം അന്പതിനായിരംആളുകള് മരിക്കുകയും അന്‍പത്തൊന്നായിരം കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യുന്നു. ഇതിന്റെ വ്യക്തമായ കണക്കുകള്‍ ജനന- മരണ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതുകൊണ്ട് 28 സംസ്ഥാനങ്ങളിലുംകേന്ദ്രഭരണപ്രദേശങ്ങളിലും ലഭ്യമാണ്.
കഴിഞ്ഞദിവസം ഇന്ത്യയില്‍ രോഗംബാധിച്ചത് 156000 പേര്‍ക്കാണ്. മരിച്ചത് 900 പേരും. സ്വാഭാവിക മരണം ഒരുദിവസം 50000 എന്നിരിക്കേ, അവരില്‍ 900 പേര് കൊറോണ മൂലമാണ് മരിച്ചത് എന്നത് ആകെമരിച്ചവരുടെ 1.8% മാത്രമാണ്. ഇങ്ങനെ ലോകജനസംഖ്യയില്‍ വളരെ െചറിയ ശതമാനം ആളുകള്‍ മാത്രം മരിക്കുന്നകൊറോണ രോഗത്തെ നേരിടാന്‍ ലോകാരോഗ്യസംഘടന നിര്ദേശിച്ചസമ്പൂര്ണ അടച്ചുപൂട്ടല്‍ ശാസ്ത്രീയമാണോ എന്ന് പരിശോധിക്കേണ്ടതാണ്.
കൊറോണരോഗം ആദ്യമായി കണ്ടുപിടിച്ചത് 1965 ലാണ്. എന്നാല്‍ 2020 വരെ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാതിരുന്നത് ലോകാരോഗ്യ സംഘടനയുടെ വീഴ്ചയാണ്. ലോകജനസംഖ്യയുടെ രണ്ട്ശതമാനം ആളുകളിലേക്ക് രോഗം പകരുന്നത് 2020 ല്‍ആണ്. അപ്പോഴാണ് ഭാരതത്തിലെ രണ്ട് കമ്പനികള്‍, പൂനയിലെ ശ്രീറാംഇന്സ്റ്റിട്യൂട്ടും ഹൈദരാബാദിലെ ഭാരത്ബയോടെക്കും കൊറോണരോഗത്തിനെതിരെ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഈവാക്സിനുകള്‍ കൊറോണരോഗത്തിന് 80% ഫലപ്രദമാണെന്ന് കമ്പനികള്‍ ഉറപ്പ്നല്‍കുന്നു. ലോകാരോഗ്യ സംഘടനയുടെ ജി.എം.പി. അംഗീകാരത്തോടെയാണ് വാക്സിനുകള്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഈമരുന്നുകള്‍ കോവിഷീല്‍ഡ്, കോവാക്സിന് എന്നപേരില്‍ അറിയപ്പെടുന്നു. ദിവസം 35 ലക്ഷംമുതല്‍ 49 ലക്ഷംവരെ ആളുകള്‍ക്ക് വാക്സിന് നല്കി, ഇതിനോടകം ഭാരതം 10 കോടിആളുകള്ക്ക് നല്കികഴിഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച വാക്സിന്ഉത്സവ് പ്രകാരം വാക്സിന് എടുക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ചു. ഇതിന്റെ ഭാഗമായി 70 ലക്ഷം മുതല്‍ ഒരുകോടിവരെ ആളുകള്‍ക്ക് ഒരുദിവസം വാക്സിന് നല്കാന് കഴിയും. 50 കോടിയിലധികം ആളുകള്‍ക്ക് വാക്സിന് നല്കി കഴിഞ്ഞാല്‍ ഇന്ത്യയില്‍ കൊറോണ വ്യാപനംതടയാന്‍ കഴിയും എന്നാണ് മരുന്ന്ഗവേഷണമേഖലയിലെയുംവൈദ്യശാസ്ത്ര രംഗത്തെയും വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയ്ക്ക് അടുത്ത 60 ദിവസത്തിനുള്ളില്‍ ഈനേട്ടം കൈവരിക്കാന്‍കഴിയും.
ഇന്ത്യയിലെജനങ്ങള്ക്ക് വാക്സിന്നല്കിയതിന് പുറമെ ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം 80 രാജ്യങ്ങളിലേക്ക് ഈരണ്ട് വാക്സിനുകള്‍ വന്‍തോതില്‍ കയറ്റിയയച്ചു. ഈവാക്സിനുകള്‍ വികസിപ്പിച്ചെടുത്ത് പരിശോധന അടിസ്ഥാനത്തില്ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയപ്പോള്‍ വാക്സിനുകള്‍ക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചത് വാക്സിനുകള്‍ ഫലപ്രദവും സുരക്ഷിതവും അല്ലെന്നാണ്. ശശിതരൂര്‍ അടക്കമുള്ള കോണ്ഗ്രസ്സ്നേതാക്കളും മുന്‍യു.പി. മുഖ്യമന്ത്രിഅഖിലേഷ് യാദവും സീതാറാംയെച്ചൂരിയും ആദ്യഘട്ടത്തില്‍ വാക്സിനുകള്‍ക്കെതിരെ പ്രസ്താവനനടത്തി. പ്രധാനമന്ത്രിവാക്സിന് സ്വീകരിക്കണമെന്നാണ് അവര്ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി 2 ഡോസ് വാക്സിനുകളും സ്വീകരിച്ചു കഴിഞ്ഞു. അതോടൊപ്പം ഇന്ത്യയിലെ 10 കോടി ജനങ്ങള്‍ക്കും 80 രാജ്യങ്ങളിലെ ശതകോടി ജനങ്ങള്‍ക്കും ഈവാക്സിനുകള്‍ നല്കികഴിഞ്ഞു. വാക്സിന് എടുത്ത ജനങ്ങള്‍ക്ക് കൊറോണ ഭീഷണിഇല്ലെന്ന് എല്ലാവരും അംഗീകരിച്ച്കഴിഞ്ഞു. എന്നാല്‍ ലോകത്തുള്ള ഒരുമരുന്നും എല്ലാരോഗങ്ങള്‍ക്കും 100% ഫലപ്രദമല്ലെന്ന് ഈ രംഗത്തുള്ള ശാസ്ത്രജ്ഞന്മാര് അടിവരയിട്ട് പറയുന്നു. 80% ഫലപ്രദം എന്ന് കമ്പനികള്‍ ഉറപ്പ് നല്കുന്ന ഈവാക്സിനുകള്‍ കൊറോണ രോഗശമനത്തിന് നല്‍കാമെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചത്. 50% ല്‍ അധികം ഫലപ്രാപ്തിയുള്ള മരുന്നുകള്‍ മറ്റ് രോഗങ്ങള്ക്കുംനിര്ദേശിക്കുന്നുണ്ട്. എന്നാല്‍ മരുന്നുകള്‍ കൊണ്ട് എല്ലാകാലത്തുംഎല്ലാരോഗങ്ങളും മാറ്റിനിര്‍ത്താന്‍ കഴിയില്ല. അതിനാലാണ് അത്യാസന്നനിലയില്‍ എത്തിക്കഴിഞ്ഞു മരുന്നുകളോട് പ്രതികരിക്കാതെഅവസാനം രോഗി മരിക്കുന്നത്. അതിന്റെ കാരണം മരുന്നുകളുടെഫലപ്രാപ്തി കുറവല്ല, മറിച്ച് മരണം ജീവിതത്തിന്റെ അനിവാര്യതയായതുകൊണ്ടാണ്.
കൊറോണയ്ക്കെതിരെ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തപ്പോള്അതിനെതിരെ വിമര്‍ശനം ഉന്നയിച്ച രാഷ്ട്രീയനേതാക്കള്‍ ഇപ്പോള്‍പറയുന്നത് കൊറോണവാക്സിനുകള് കയറ്റിഅയക്കാതെ ഇന്ത്യക്കാര്‍ക്ക് നല്‍കണമെന്നാണ്. ഇത് സംബന്ധിച്ച് ഇപ്പോഴത്തെ കോണ്‍ഗ്രസ്പ്രസിഡണ്ട് ശ്രീമതി.സോണിയഗാന്ധിയുടെ പ്രസ്താവന കഴിഞ്ഞദിവസം പുറത്തുവന്നു. കൊറോണ രോഗത്തെകുറിച്ചും അതിനെതിരെ നല്കുന്നവാക്സിനുകളെകുറിച്ചും ആദ്യമായാണ്കോണ്ഗ്രസ്പ്രസിഡന്റ് പ്രതികരിക്കുന്നത്. നാല് വാക്സിനുകള്‍കൂടി ഇന്ത്യന്‍കമ്പനികള്‍ ഉടനടിപുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പുണ്ട്.
ലോകത്ത് മറ്റുരാജ്യങ്ങളിലും വാക്സിന്ഗവേഷണം ഊര്ജ്ജിതമായിനടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഫൈസര്‍, ജോണ്സണ്ആന്ഡ്ജോണ്സണ് എന്നീകമ്പനികളുടെ വാക്സിനുകള്‍ ലോകാരോഗ്യസംഘടനയുടെ അനുമതി നേടികഴിഞ്ഞു. റഷ്യയുടെ സ്പുട്നിക് വാക്സിന് അനുമതിലഭിച്ചു. ചൈനയുടെ വാക്സിനും അടിയന്തരമായി അംഗീകരിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. മാരകമായ കൊറോണരോഗത്തെ കീഴടക്കാനുള്ള വാക്സിന് നിര്‍മാണത്തിലും മറ്റുമരുന്നുകളുടെ ഉത്പാദനത്തിലും ഇന്ത്യയുടെ സ്ഥാനം വളരെമുന്നിലാണ്.
വാക്സിനുകള്‍ വികസിപ്പിക്കുന്നതിനുമുമ്പ് കൊറോണ രോഗത്തിന് മറ്റ് പ്രതിരോധമരുന്നുകളാണ് നല്‍കിയത്. വാക്സിനുകളോടൊപ്പം ഇപ്പോഴും അതു തുടരുന്നുണ്ട്. പാരസെറ്റമോള്‍, അസിട്രോമൈസിന്‍, ടെക്സമെത്തസോണ്, മെട്രോജില്‍, വിറ്റാമിന്ബികോംപ്ലക്സ്, വിറ്റാമിന്‍സി, ക്ലോറോക്കിന്‍, ഹൈഡ്രോക്സിക്ലോറോക്കിന്, റെഡിംസിവര്തുടങ്ങി 17 പ്രതിരോധമരുന്നുകളാണ് കൊറോണരോഗത്തിന് നല്‍കിയിരുന്നത്. ഈ പ്രതിരോധ മരുന്നുകള്‍ ഫലപ്രദമായതുകൊണ്ടാണ് കൊറോണരോഗികളില്‍ മരണം രണ്ട്ശതമാനമായികുറഞ്ഞത്.
ഇങ്ങനെ കൊറോണ വ്യാപനത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കുകയും രോഗം വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയുമാണ് വേണ്ടത്. രോഗം വന്നുകഴിഞ്ഞാല്‍ അംഗീകരിക്കപ്പെട്ട ചികിത്സാരീതികള്‍ കൊണ്ടും മരുന്നുകള്‍നല്‍കിയും 98% പേര്‍ക്കും രോഗവിമുക്തി നേടാന്‍ കഴിഞ്ഞു. അതിനാല്‍ കൊറോണ വ്യാപനത്തിനെതിരെ അശാസ്ത്രീയമായ അടച്ചുപൂട്ടല്‍ ആവശ്യമില്ല. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം വ്യാപിക്കുന്നത് മഹാരാഷ്ട്രാസംസ്ഥാനത്താണ്. അവിടെലോക്ക്ഡൗണ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനഗവണ്മെന്റിന്റെനിര്ദേശം തള്ളിയ കേന്ദ്രസര്‍ക്കാര്‍ ഞയറാഴ്ച മാത്രം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നടപടി ശാസ്ത്രീയവും മാതൃകാപരവുമാണ്. ഡല്‍ഹിയിലും ഇതു തന്നെ സ്വീകരിക്കാവുന്നതാണ്. നിയമപ്രകാരംപകര്ച്ചവ്യാധികള്ക്കെതിരെനടപടികള്സ്വീകരിക്കാനുള്ള അധികാരം കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലും കേന്ദ്രആരോഗ്യമന്ത്രാലയത്തിനുമാണ്.
ലോകാരോഗ്യസംഘടനാനിര്ദേശപ്രകാരം 2020 മാര്‍ച്ച് 22 മുതല്‍ജൂലൈ 31 വരെസമ്പൂര്ണ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയതു മൂലംരാജ്യത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്. ഇന്ത്യയുടെ ജിഡിപി 400 ലക്ഷംകോടിയില്നിന്നും 250 ലക്ഷംകോടിയായി കുറഞ്ഞു. ആറര ശതമാനം വളര്‍ച്ചാ നിരക്കുണ്ടായിരുന്നരാജ്യം 2021 മാര്‍ച്ചില്‍ -8 ആയിചുരുങ്ങി. 50 കോടിതൊഴില്സേനയാണ്ഭാരതത്തിലുള്ളത്ഇവയില് 4 കോടിആളുകള്ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. രണ്ട്കോടി കുടുംബങ്ങളെ അത് സാരമായി ബാധിക്കുകയും 10 കോടി ആളുകള്ദാരിദ്ര്യരേഖയ്ക്ക് താഴെയാവുകയും ചെയ്തു. 5 കോടി അതിഥിതൊഴിലാളികള്നാട്ടിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം പലരുടെയുംദാരുണമായ അന്ത്യത്തിവന് വഴിയൊരുക്കി. ഇനിസമ്പൂര്ണഅടച്ചുപൂട്ടലുകള് ഇല്ലാ എന്ന ഇന്ത്യന്‍പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെപ്രഖ്യാപനം ഉജ്ജ്വലവും ധീരോദാത്തവുമാകുന്നത് ഈപശ്ചാത്തലത്തിലാണ്.
രാജ്യം അതിജീവനത്തിന്റെ പാതയിലാണ്. ജിഡിപി വീണ്ടും 350 ലക്ഷംകോടിയില്‍ എത്തിയിരിക്കുന്നു. നികുതിവരുമാനം പ്രതീക്ഷിച്ചതിലും 5% വര്‍ധിച്ചു. ജിഎസ്ടി ഒരുലക്ഷത്തിഇരുപത്തിമൂവായിരംകോടിയില് എത്തി. ബാങ്ക്നിക്ഷേപം സര്‍വ്വകാല റെക്കോര്ഡ്ആയ 150 ലക്ഷംകോടിയില്‍ എത്തി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ലക്ഷംകോടിയുടെ ആത്മനിര്‍ഭര്‍ഭാരതും 34 ലക്ഷം കോടിയുടെകേന്ദ്രബജറ്റുമാണ് ഈതിരിച്ചുവരവിനു കാരണം. രാജ്യം 2021 – 22 ല്‍ 10% സാമ്പത്തികവളര്‍ച്ച നേടുമെന്ന് ലോകബാങ്കും ഐഎംഎഫ്ഉം പ്രവചിക്കുന്നു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 110 ലക്ഷംകോടിയുടെ പശ്ചാത്തല വികസനം ആസൂത്രണം ചെയ്തിട്ടുണ്ട്. ഈസാഹചര്യത്തില്‍ സമ്പദ് ഘടനയെ പുറകോട്ട് അടിക്കുന്ന സമ്പൂര്ണഅടച്ചുപൂട്ടല് സാധ്യമല്ല.
മരുന്ന് ഗവേഷണരംഗത്തും വൈദ്യശാസ്ത്രരംഗത്തും ഇന്ത്യയുടെസ്ഥാനം ഒന്നാമതാണ്. ലോകത്ത് ഉപയോഗിക്കപ്പെടുന്ന മരുന്നുകളില്‍ മൂന്നില്‍ ഒന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ എന്ന നിര്‍ദേശം ലോകാരോഗ്യസംഘടനയുടെഭാഗത്തു നിന്ന് ഉണ്ടായപ്പോള്‍ അത് സംബന്ധിച്ച് ശാസ്ത്രീയമായപരിശോധന നടത്താന്‍ ഇതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഗവേഷണസ്ഥാപനങ്ങളുടെ തലപ്പത്തുള്ള ശാസ്ത്രജ്ഞന്മാര്ക്ക്കടമയുണ്ട്. ഐസിഎംആര്ന്റെഡയറക്ടര്ഡോ.ഭാര്‍ഗ്ഗവ, നീതി ആയോഗിലെവിദഗ്ധരായ ഡോ.പോള്‍, ഡോ.വിജയരാഘവന് എന്നിവരാണ്സമ്പൂര്ണഅടച്ചുപൂട്ടല് നടത്താന്‍ ഇന്ത്യയിലെരാഷ്ട്രീയ നേതൃത്വത്തെ ഉപദേശിച്ചത്. ഈഉപദേശം സംബന്ധിച്ച് ശാസ്ത്രീയ അടിസ്ഥാനത്തില്‍ പുനഃപരിശോധനനടത്താന് ഈവിദഗ്ധന്മാര്ക്ക് ഉത്തരവാദിത്തമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: