ന്യൂദല്‍ഹി: അസംസ്കൃത വസ്തുക്കള്‍ യുഎസും യൂറോപ്യന്‍ യൂണിയനും തടഞ്ഞുവെച്ചതിനാല്‍ കോവിഡ് വാക്സിന് ഉല്പാദനം കൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതിയ്ക്ക് തിരിച്ചടി.
യുഎസും യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാഷ്ട്രങ്ങളും വാക്സീന് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന സുപ്രധാനമായ പല അസംസ്കൃതവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുടെ മാത്രമല്ല, മറ്റ് പല രാഷ്ട്രങ്ങളുടെയും കൂടുതലായി വാക്സീന് ഉല്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഫില്റ്ററുകല്, ബാഗുകള്‍, അഡ്ജുവന്റ്സ് പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും നിരോധിച്ചിരിക്കുന്നത്. അസംസ്കൃതവിഭവങ്ങളുടെ ക്ഷാമം മൂലം കോവിഡ് വാക്സിന്റെ ഉല്പാദനം കൂട്ടാനുള്ള പദ്ധതിയ്ക്ക് തിരിച്ചടിയേറ്റെന്ന് കഴിഞ്ഞ ദിവസം പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാര്‍ പൂനവാല പ്രഖ്യാപിച്ചിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് യൂഎന്നിന്റെ കോവാക്സ് പദ്ധതി പ്രകാരം 145 രാഷ്ട്രങ്ങളിലേക്ക് 30 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്യാനിരിക്കുകയാണ്.
യുഎസും യൂറോപ്പും സുപ്രധാന അസംസ്കൃത വിഭവങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അഡാര്‍ പൂനവാല പറഞ്ഞു. ‘ഞാന്‍ യുഎസില്‍ പോയി പ്രതിഷേധിക്കാന്‍ തയ്യാറാണ്. പ്രധാനപ്പെട്ട അസംസ്കൃത വിഭവങ്ങള്‍ തടഞ്ഞുവെച്ചതിനാല്‍ കോവാക്സ് പദ്ധതിപ്രകാരം ആവശ്യമായ വാക്സിന് ഉല്പാദിപ്പിക്കാന് കഴിയുന്നില്ല. ഇന്ത്യയിലെയും മറ്റു രാഷ്ട്രങ്ങളിലെയും വാക്സിന് നിര്‍മ്മാതക്കളെ ഇത് ബാധിക്കുന്നു,’ അഡാര്‍ പൂനവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: