കൊൽക്കത്ത : ബംഗാളിൽ ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ പര്‍നോ മിത്രയ്ക്ക് നേരെ ആക്രമണം.
അക്രമി സംഘം പര്‍നോ മിത്രയുടെ കാറില്‍ കയറി അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ ബിജെപി പ്രവർത്തകർ സംരക്ഷണം നൽകിയതിനാൽ ആക്രമണശ്രമം പരാജയപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെയും ആക്രമണമുണ്ടായി.
ബാരാനഗർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് പര്‍നോ മിത്ര ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. പ്രചാരണ റാലിയ്ക്കിടെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ തൃണമൂൽ ആണെന്ന് മിത്ര ആരോപിച്ചു.
സംഭവത്തിൽ ബിജെപി തൃണമൂൽ കോൺഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തനിക്കെതിര തുടര്‍ച്ചയായി തൃണമൂല്‍ ആക്രമണം നടത്തുന്നതായി നേരത്തെ പര്‍നോ മിത്ര ആരോപിച്ചിരുന്നു. “ദിവസവും ഭയത്തെ തരണം ചെയ്ത് ജനങ്ങളുടെ അടുത്തെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുവർണ്ണ ബംഗാൾ എന്ന ആഗ്രഹം സഫലമാക്കാനാണ്,” പര്‍നോ മിത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: