ന്യൂദല്‍ഹി:ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയ കേസ് സംബന്ധിച്ച് ജസ്റ്റിസ് ഡികെ ജെയിൻ സമിതി സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.
ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുക. കേന്ദ്രസർക്കാരിന്റെ അപേക്ഷപ്രകാരമാണ് നടപടി. ജെയിൻ സമിതിയുടെ റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞയാഴ്ച സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ഈ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ബോബ്ഡെയാണ് കേസ് ഏപ്രില്‍ 15 വ്യാഴാഴ്ചയിലേക്ക് നീട്ടിയത്.
നേരത്തെ സുപ്രീംകോടതി തന്നെയാണ് ജസ്റ്റിസ് ഡികെ ജെയിൻ അധ്യക്ഷനായ സമിതിയോട് ഐഎസ്ആര്‍ഒ ചാരക്കേസ് വിശദമായി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ട് നേരത്തെ മുദ്ര വച്ച കവറിൽ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോർട്ടാണ് മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുക. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കര്‍ക്ക് പുറമെ ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരും അംഗങ്ങളാണ്.
തന്നെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയതാണെന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ഹർജിയിലാണ് 2018 സെപ്റ്റംബർ 14ന് സുപ്രിംകോടതി മൂന്നംഗ സമിതി രൂപീകരിച്ചത്. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്പിമാരായ കെ.കെ. ജോഷ്വ, എസ് വിജയൻ, ഐബി മുൻ ഡയറക്ടർ ആർ.ബി. ശ്രീകുമാർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണം. 1994ലെ ചാരക്കേസില്‍ നമ്പി നാരായണനെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ കുടുക്കുകയായിരുന്നു. പാകിസ്ഥാന്‍ ചാരനാണെന്ന് വരെ നമ്പി നാരായണനെ മുദ്രകുത്തുകയായിരുന്നു. 1996ല്‍ ഈ കേസന്വേഷണം ഏറ്റെടുത്ത സിബി ഐ ഉദ്യോഗസ്ഥര്‍ തന്നെ നമ്പി നാരായണനെ കേസില്‍ കുടുക്കിയതില്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: