കെയ്റോ: സൂയസ് കനാലിൽ തടസം സൃഷ്‌ടിച്ച് വാര്‍ത്തയായി മാറിയ ഭീമൻ ചരക്ക് കപ്പൽ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് കാരണം പറഞ്ഞ് ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരം 900 മില്യൺ യു എസ് ഡോളർ അടയ്‌ക്കാത്തതിനെ തുടർന്നാണ് ചരക്കു കപ്പലായ ‘എവർ ഗിവൺ’ നെ ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തത്.
രണ്ട് ലക്ഷം ടണ്‍ ഭാരമുള്ള കപ്പല്‍ മണല്‍ക്കൊടുങ്കാറ്റിനെ തുടര്‍ന്ന് സൂയസ് കനാലിന് കുറുകെ ഇടിച്ചുനിന്നതിനെതുടര്‍ന്ന് ലോകത്തിലെ തിരക്കേറിയ ഈ ചരക്കുകപ്പലുകളുടെ ഗതാഗാത മാര്‍ഗ്ഗം അടയുകയായിരുന്നു. 960 കോടി ഡോളര്‍ വിലമതിക്കുന്ന ചരക്കുകളാണ് ഒരോ ദിവസവും ഏഷ്യയ്‌ക്കും യൂറോപ്പിനും ഇടയില്‍ കുടുങ്ങിയത്. ആറ് ദിവസത്തെ രക്ഷാദൗത്യത്തിനൊടുവിലാണ് കപ്പൽ നീക്കം ചെയ്തത്. കപ്പലിനെ വീണ്ടും ചലിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും അത്രയും ദിവസം കനാലിൽ ഗതാഗതം തടസപ്പെട്ടതിനാലുള്ള നഷ്ടപരിഹാരം എന്നിവയടക്കം നല്‍കേണ്ട 900 മില്യൺ ഡോളർ നല്‍കാത്തതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി മേധാവി ഒസാമ റാബി പറഞ്ഞു. ജപ്പാനിലെ ഷോയ് കിസെന്‍ കൈഷയാണ് എവര്‍ ഗിവണ്‍ ചരക്ക് കപ്പലിന്റെ ഉടമകള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് താക്കീത് നല്‍കിയിട്ടും കപ്പൽ ഉടമകൾ പണമടച്ചില്ല. തുടര്‍ന്നായിരുന്നു കപ്പല്‍ ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തത്. അതേ സമയം നഷ്ടപരിഹാര തുക സംബന്ധിച്ച് കനാൽ അതോറിറ്റിയും കപ്പൽ ഉടമകളും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
സൂയസ് കനാല്‍ ഈജിപ്തിന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടിക്കൊടുത്തത് 570 കോടി ഡോളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: