Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘ലൗ ജിഹാദ്’ വീണ്ടും ചര്‍ച്ചകളില്‍; പേരിട്ടത് ജന്മഭൂമി; അച്ചുതാനന്ദന്‍ അന്നേ പറഞ്ഞു; സിപിഎമ്മിന് മടി

ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ പകുതി പേരും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് മതം മാറ്റിയവരാണെ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 11:17 am IST
in Article

‘ലൗ ജിഹാദ്’ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ‘ലൗ ജിഹാദ് എന്ന ഒരു സംഗതിയുണ്ടെന്ന് ഞങ്ങളുടെ പാര്‍ട്ടി രേഖകളില്‍ വ്യക്തമാക്കിയ കാര്യമാണെന്നാണ്  സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസ് വ്യക്തമാക്കിയത്. ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷിജിന്റെ ക്രിസ്ത്യന്‍ യുവതിയെ കെട്ടിയത്  ലൗ ജീഹാദ് ആണെന്നും നടപടി ഉണ്ടാകുമെന്നും നേതാവ് പറഞ്ഞു.  

‘പ്രൊഫഷണല്‍ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളെ  പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസ് പോലുള്ളവക്കെല്ലാം ട്രെയിനിങ് കൊടുക്കുന്നത് വസ്തുതയാണ്. അങ്ങിനെയുള്ള പ്രശ്‌നങ്ങളില്‍ ആളുകള്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം, ജാഗ്രത പുലര്‍ത്തണമെന്ന് സി.പി.എം ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.’ എന്നായിരുന്നു ജോര്‍ജ്ജ് തോമസ് പറഞ്ഞത്.

‘ലൗ ജിഹാദ് എന്നത് സാമുദായിക മൈത്രി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആര്‍എസ്എസ്  അജഡയാണെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തലങ്ങും വിലങ്ങും നടന്ന് പറയുമ്പോളാണ് ന്യൂനപക്ഷ സമുദായാംഗമായ നേതാവുതന്നെ തിരുത്തുമായി വന്നത്. സത്യം പറഞ്ഞ എം എല്‍എയെ തിരുത്താന്‍ പെട്ടന്ന് പാര്‍ട്ടി എത്തി.  ജോര്‍ജ് എം. തോമസിന് നാക്കുപിഴച്ചതാണെന്നും കല്യാണം കഴിച്ചതിന്റെ പേരില്‍  ആ്ര്‍ക്കെതിരെയും നടപടി ഉണ്ടാകില്ല എന്നു മാണ് ജില്ലാ സെക്രട്ടറിയുടെ തിരുത്ത്.

പാര്‍ട്ടിയുടെ തിരുത്തിന് പ്രധാനമായും രണ്ടു കാരണമാണ്.  ഇതുവരെ പറഞ്ഞ കള്ളം പൊളിയും എന്നതാണ് ഒന്നാമത്തേത്. യുവ നേതാവ് ലൗ ജീഹാദിയാണെന്നു സമ്മതിച്ചാല്‍ പാര്‍ട്ടിയില്‍ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ശരിവെക്കലാകും.

മുഖ്യമന്ത്രിയായിരിക്കെ 2010 ഒക്‌ടോബര്‍ 24ന് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് വിഎസ് അച്യുതാന്ദന്‍.  പറഞ്ഞിരുന്നു.

‘ 20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലിം രാജ്യമാകും. മുസ്ലിം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട് പണം കൊടുത്തിട്ട് അവരെ മുസ്ലിമാക്കുക, അമുസ്ലിം യുവതികളെ കല്യാണം കഴിക്കുക, അ ങ്ങനെ മുസ്ലിം ജനിക്കുക. ആ തരത്തില്‍ മറ്റ് സമുദായങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുകയെന്ന ഉദ്യേശത്തോടെ കൂടിയുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്’. ഇതായിരുന്നു വിഎസിന്റെ വാക്കുകള്‍.

സിറോ മലബാര്‍ സഭ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നു.സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്നും അത് ശക്തമാണെന്നും, ക്രിസ്തീയ വിഭാഗത്തില്‍ പെട്ട ഡസനിലേറെ പേര്‍ ഇങ്ങനെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യപ്പെട്ട് ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്നും സിറോ മലബാര്‍ സഭാ സിനഡ് പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ പകുതി പേരും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് മതം മാറ്റിയവരാണ്. ഭീഷണിപ്പെടുത്തിയാണ് മതപരിവര്‍ത്തനം നടത്തുന്നത്. ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ട് നടപടിയില്ലെന്നും സിറോ മലബാര്‍ സഭ ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞെങ്കിലും സിപിഎം കണ്ണുരുട്ടിയപ്പോള്‍ മാറ്റി പറഞ്ഞു. എന്നാല്‍ മറ്റൊരു കേരള കോണ്‍ഗ്രസുകാരനായ പി സി ജോര്‍ജ്ജ് ലൗ ജിഹാദ് പച്ചയായ സത്യമാണെന്ന് ആവര്‍ത്തിക്കുകയാണ്.

2006 മുതല്‍ കേരളത്തില്‍ നടന്ന ജിഹാദി മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ നിരത്തി, പെണ്‍കുട്ടികളെ പ്രണയം നടിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടു പോകുന്നതിനെ ‘ലൗ ജിഹാദ്’ എന്ന് പേരിട്ടത് ജന്മഭൂമിയാണ്. സംഘടിതമായ പ്രണയക്കുരുക്കാണിതെന്നും ത്രീവ്രവാദ സംഘടനകളുടെ സാമ്പത്തിക സഹായം ഉണ്ടെന്നും വാര്‍ത്തകളിലൂടെ ജന്മഭൂമി പുറത്തു കൊണ്ടു വന്നു. അമുസ്ലീം യുവതികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി നശിപ്പിക്കുന്ന ഇസ്ലാമിക ഭീകര പദ്ധതി ലൗ ജിഹാദ് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന നിരവധി വാര്‍ത്തകളും പുറത്തുകൊണ്ടുവന്നു.

ജന്മഭൂമിക്കെതിരെ അതിശക്തമായ ആക്ഷേപങ്ങളാണ് അന്ന് ഉയര്‍ന്നത്. ‘ഈ കഥ എഴുതിയ ആര്‍.എസ്.എസ്. ഭാവനാശാലികള്‍ പോലും അതിനു മലയാള മുഖ്യധാരാപത്രങ്ങള്‍ നല്‍കിയ അംഗീകാരവും മാന്യവല്‍ക്കരണവും കണ്ട് അമ്പരന്നു പോയിട്ടുണ്ടാവും’ എന്നാണ് സഖറിയയെപ്പോലുള്ളവര്‍ വിമര്‍ശിച്ചത്.

കേരളീയ പൊതുസമൂഹത്തിലേക്കു ‘ലൗജിഹാദ്’ കടന്നുവന്നത് കേരള-കര്‍ണാടക ഹൈക്കോടതികളില്‍ വന്ന രണ്ടു കേസുകളോടെയാണ്.

പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ത്ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്നതായിരുന്നു കേസ്. 

കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരള ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ്മൂലത്തില്‍ വ്യക്തമായ തെളിവില്ലെങ്കിലും ഇത്തരത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നതിന് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കി.

തുടര്‍ന്ന് മറ്റു മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. 2009 ആഗസ്ത് 31ന് മലയാള മനോരമയില്‍ വന്ന കാംപസുകളില്‍ പൊട്ടുന്ന ‘ലൗബോംബി’ നെക്കുറിച്ചുള്ള ‘ഇരയാണ് അവള്‍, എവിടെയും’ എന്ന വാര്‍ത്ത മുഖ്യാധാര സമൂഹത്തിലേക്ക് ഈ വിവാദം കൊണ്ടുവന്നത്. പ്രണയവും വിവാഹവും വഴി പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്കു തള്ളിവിടുന്ന സംഘം രാജ്യത്തു വ്യാപകമാണെന്നും കേരളത്തില്‍നിന്ന് 500 ഓളം പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ലൗ ജീഹാദ് എന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ പത്രം ശ്രദ്ധിച്ചു.

കലാകൗമുദി വാരികയുടെ 2012 ജുണ്‍ 10 ലക്കത്തില്‍ വിശദമായ റിപ്പോര്‍ട്ട് വന്നതോടെ ലൗ ജിഹാദ് വീണ്ടും സജീവ ചര്‍ച്ചയായി.

ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കണ്ണൂര്‍, ഈരാറ്റുപേട്ട, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ മതതീവ്രവാദികള്‍ കലാകൗമുദി വാരികയുടെ കോപ്പികള്‍ വാങ്ങിക്കൊണ്ടുപോയി നശിപ്പിച്ചതും ചര്‍ച്ചയായി.

ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വാരിക പുറത്തുകൊണ്ടു വന്നത്.

2009 മുതല്‍ 2012 മാര്‍ച്ച് വരെ 3902 പേര്‍ മതംമാറിയതില്‍ 3815 പേര്‍ ഇസ്ലാം മതമാണ് സ്വീകരിച്ചത്. ഹിന്ദുക്കളായത് ആകെ എട്ടുപേര്‍. മതം മാറിയ 3902 പേരില്‍ 1596 പേര്‍ യുവതികളാണ്. ഇതില്‍ ഭൂരിഭാഗവും ലൗജിഹാദെന്ന പ്രണയക്കുരുക്കിനെ തുടര്‍ന്ന് മതം മാറിയവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും 13 യുവതികളടക്കം 40 പേര്‍ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ നഗരപരിധിയില്‍ 48 പേര്‍ ക്രിസ്തു മതം സ്വീകരിച്ചതായും പറയുന്നു. കാസര്‍കോടു നിന്നും 28 ഹിന്ദുക്കളും മൂന്ന് ക്രിസ്ത്യാനികളും അടക്കം 31 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി രേഖകളിലുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്കുപോയത് മലപ്പുറം ജില്ലയിലാണ്. 1786 ഹിന്ദുക്കളും 349 ക്രിസ്ത്യാനികളും അടക്കം 2137 പേരാണ് മലപ്പുറത്ത് മുസ്ലീമായത്. മലപ്പുറത്തെ മുസ്ലീം മതപരിവര്‍ത്തന കേന്ദ്രത്തില്‍ കൊണ്ടുപോയാണ് ഇവരെ മതം മാറ്റിയിരിക്കുന്നത്. കൊല്ലത്ത് ഒരു സ്ത്രീ അടക്കം 9 ഹിന്ദുക്കള്‍ ഇസ്ലാമിലേക്കു മാറി. കോഴിക്കോട് 495 യുവതികളടക്കം 1269 പേരെ ഇസ്ലാമാക്കി. ഇതില്‍ 384 യുവതികളടക്കം 1006 പേര്‍ ഹിന്ദുക്കളാണ്. 111 യുവതികളടക്കം 263 ക്രിസ്ത്യാനികളും മുസ്ലീങ്ങളായി. പാലക്കാട് 137 യുവതികളടക്കം 173 ഹിന്ദുക്കള്‍ ഇസ്ലാമായി. എറണാകുളം ജില്ലയിലാകട്ടെ 2009 മുതലുള്ള മതംമാറ്റങ്ങളെല്ലാം ഇസ്ലാമിലേക്കായിരുന്നു.

2006നു ശേഷം ആകെ 6129 പേരാണ് മതം മാറിയിരിക്കുന്നത്. ഇതില്‍ ബ്രാഹ്മണര്‍ 25, നായര്‍ 700, ഈഴവര്‍ 1228, ക്രിസ്ത്യാനി 1132, വിശ്വകര്‍മ 395, പട്ടികജാതി 1376, മറ്റു ഹിന്ദുക്കള്‍ 1273 എന്നിങ്ങനെയാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കൂടി ചേര്‍ത്താല്‍ കണക്ക് ഇതിലധികം വരും.

മലബാറിലെ ഇസ്ലാം സഭയില്‍ 2007ല്‍ 441 ഹിന്ദുക്കളെയും 186 ക്രിസ്ത്യാനികളെയും അടക്കം 627 പേരെ ഇസ്ലാമാക്കി. 2008ല്‍ 727 ഹിന്ദു, 158 ക്രിസ്ത്യന്‍ ആകെ 885 പേര്‍ ഇവിടെ എത്തി മുസ്ലീമായി. 2009ല്‍ 674, 2010ല്‍ 664, 2011ല്‍ 393 എന്നിങ്ങനെയാണ് ഇവിടുത്തെ കണക്ക്. 2008 ജൂണില്‍ ഇത്തരമൊരു മതപരിവര്‍ത്തന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മുസ്ലീമാകാനെത്തിയ 17 പേര്‍ പിടിയിലായിരുന്നു. അന്യമതത്തില്‍പ്പെട്ട യുവതികളെ വലയിലാക്കുന്നതിനൊപ്പം മുസ്ലീം പെണ്‍കുട്ടികള്‍ അന്യമതത്തില്‍പ്പെട്ട യുവാക്കളോട് ഇടപഴകാതെ ജാഗ്രത പാലിക്കാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ തെളിവാണ് മലബാറില്‍ പ്രവര്‍ത്തിക്കുന്ന ‘സദാചാര പോലീസെ’ന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഭൂരിപക്ഷം പ്രണയവും മതംമാറ്റവും ഒരു പ്രത്യേക മതത്തിലേക്കു മാത്രമാകുന്നതാണ് അധികൃതരെ സംശയത്തിലാക്കിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇത്തരത്തില്‍ മതംമാറി പിന്നീട് ആത്മഹത്യ ചെയ്ത യുവതികളുടെ വിവരവും ഇതോടൊപ്പമുണ്ട്. പത്തനംതിട്ടയില്‍ നിന്നും ലൗജിഹാദിന് ഇരയാക്കപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഹൈക്കോടതില്‍ കേസു വന്നപ്പോള്‍ കേരള പോലീസ് ഇതേക്കുറിച്ച് തുടക്കത്തില്‍ സ്വീകരിച്ച ധീരമായ നിലപാടും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലും തുടര്‍ന്നുള്ള പോലീസിന്റെ പിന്മാറ്റവും ലേഖനത്തിലുണ്ട്. ഹിന്ദുക്കളിലെ വരേണ്യ വര്‍ഗത്തെയും സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെയുമാണ് ലൗജിഹാദികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പഠിക്കാന്‍ സമര്‍ഥരായ നിര്‍ധന വിദ്യാര്‍ഥികളെയും ഇവര്‍ കെണിയില്‍പ്പെടുത്തുന്നു. കേരളത്തിലെ കഴിഞ്ഞ 50 വര്‍ഷത്തെ മുസ്ലീം ജനസംഖ്യാവളര്‍ച്ചയും സ്ഥിതിവിവര കണക്കുകള്‍ അടക്കം അത് വര്‍ധിപ്പിക്കാന്‍ മുസ്ലീം സംഘടനകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും ഈ റിപ്പോര്‍ട്ടിലുണ്ടെന്ന് വാരികയില്‍ പറഞ്ഞിരുന്നു.

Tags: ലൗ ജിഹാദ്ജന്മഭൂമിലവ് ജിഹാദ്Senkumarമനോരമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.